പാലാ രൂപതക്ക് പിന്നാലെ കുടുംബങ്ങൾക്ക് വേണ്ടി പദ്ധതികളുമായി പത്തനംതിട്ട രൂപതയും

പത്തനംതിട്ട: കുടുംബ വർഷത്തിൽ കുടുംബങ്ങൾക്കായി പാലാ രൂപത ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ പത്തനംതിട്ട രൂപയും, കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് വേണ്ടി സഹായ പദ്ധതികൾ പ്രഖ്യാപിച്ചു.സിറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപതയാണ്കൂടുതല്‍ കുട്ടികളുളളവര്‍ക്ക് സഹായം പ്രഖ്യാപിച്ചത്.നാലോ അതിലധികോ കുട്ടികളുളള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ രൂപതയില്‍ നിന്ന് നല്‍കും. നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചെലവിലേക്ക് സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കും. ഇത്തരം കുടുംബങ്ങളില്‍ നിന്നുളളവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിക്കും രൂപതയുടെ സ്‌കൂളുകളില്‍ അഡ്മിഷനും മുന്‍ഗണന നല്‍കും.ഈ കുടുംബങ്ങളെ ആധ്യാത്മിക കാര്യങ്ങളില്‍ മുന്നോട്ട് നയിക്കാന്‍ ഒരു വൈദികനേയും കന്യാസ്ത്രീയേയും ചുമതലപ്പെടുത്തുമെന്നും രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് സഹായം നൽകുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group