മണ്ണാറപ്പാറ ഇടവകയും A.A.S.K യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

കൊറോണ മഹാമാരി തുടർന്ന്ദുരിതത്തിലായ ജനങ്ങൾക്ക് വേണ്ടി മണ്ണാറപ്പാറ ഇടവകയിലെ കെസിവൈഎം പ്രവർത്തകരുടെയും സെന്റ് സേവിയേഴ്സ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനയായ AASK യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണംചെയ്തു.മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ നിർധനരായ 700 പരം കുടുംബാംഗങ്ങൾക്കണ് ഇടവക വികാരി ,ഫാ. അബ്രാഹാം കുപ്പം പുഴയ്ക്കൽലിന്റെയും ഫാ.ജോസഫ് താന്നിക്കപ്പാറ, ഫാ.തോമസ് വലിയ വീട്ടിൽ എന്നിവരുടെയും നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്.
മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ കുടുംബാംഗങ്ങളെ സഹായിക്കുവാൻ മുന്നോട്ടുവന്നഎല്ലാവരോടും വികാരി ,ഫാ. അബ്രാഹാം കുപ്പം പുഴയ്ക്കൽ നന്ദി പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group