ഭ​​ക്ഷ്യ​​മ​​ന്ത്രി​​യു​​ടെ ​​ വാഗ്ദാനം നി​​യ​​മ​​സ​​ഭ​​യി​​ൽ ഒ​​തു​​ങ്ങി; അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ളി​​ലേക്ക് ജൂ​​ലൈ​​യി​​ലെ ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ ന​​ൽ​​കി​​യി​​ല്ല

ഭ​​ക്ഷ്യ​​മ​​ന്ത്രി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം നി​​യ​​മ​​സ​​ഭ​​യി​​ൽ മാത്രം ഒ​​തു​​ങ്ങി. അ​​ഗ​​തി​​മ​​ന്ദി​​ര​​ങ്ങ​​ളി​​ലെ അ​​ന്തേ​​വാ​​സി​​ക​​ൾ​​ക്ക് ജൂ​​ലൈ​​യി​​ലെ ഭ​​ക്ഷ്യ​​ ധാ​​ന്യ​​ങ്ങ​​ൾ വിതരണം ചെയ്തില്ല.

അ​​​​ഗ​​​​തിമ​​​​ന്ദി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള അ​​​​രി​​​​ വി​​​​ത​​​​ര​​​​ണം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നെ​​​​ന്നും ജൂ​​​​ലൈ​​​​യി​​​​ലെ വി​​​​ഹി​​​​തം ന​​​​ൽ​​​​കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളൊ​​​​ന്നും എ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നുമാണ് താ​​​​ലൂ​​​​ക്ക് സ​​​​പ്ലൈ ഓ​​​​ഫീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞത്. റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളെ സ​​​​മീ​​​​പി​​​​ച്ചപ്പോഴും ത​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ൾ എ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​​​ണു മ​​​​റു​​​​പ​​​​ടി​​​​യെ​​​​ന്ന് അ​​​​ഗ​​​​തി​​​​മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം ടൈ​​​​ഡ് ഓ​​​​വ​​​​ര്‍ വി​​​​ഹി​​​​ത​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ല​​​​ഭി​​​​ക്കു​​​​ന്ന ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളി​​​​ല്‍‍​നി​​​​ന്ന് ഓ​​​​ഗ​​​​സ്റ്റി​​​​ൽ അ​​​​ഗ​​​​തിമ​​​​ന്ദി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും റേ​​​​ഷ​​​​ൻ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നു സൂ​​​​ച​​​​ന​​​​യു​​​​ണ്ടെ​​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു. അ​​​​ഗ​​​​തി മ​​​​ന്ദി​​​​ര​​​​ങ്ങ​​​​ളി​​​​ലെ ഓ​​​​രോ അ​​​​ന്തേ​​​​വാ​​​​സി​​​​ക്കും പ്ര​​​​തി​​​​മാ​​​​സം 10.5 കി​​​​ലോ അ​​​​രി 5.65 രൂ​​​​പ നി​​​​ര​​​​ക്കി​​​​ലും, 4.5 കി​​​​ലോ ഗോ​​​​ത​​​​മ്പ് 4.15 രൂ​​​​പ നി​​​​ര​​​​ക്കി​​​​ലു​​​​മാ​​​​ണ് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്ന​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group