പൊതുജനാരോഗ്യത്തില്‍ ഭക്ഷ്യസ്വയംപര്യാപ്തതയ്ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും സ്വയംപര്യാപ്ത ഭക്ഷ്യസംസ്‌ക്കാരം ഇന്നിന്റെ ആവശ്യമാണെന്നും കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുളള കര്‍ഷകഫോറത്തിന്റെയും മലബാര്‍ റീജിയണിലെ ഭാരവാഹികളുടെ നേതൃസംഗമത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമുദായത്തിന്റെയും സമൂഹത്തിന്റെയും സര്‍വ്വോന്മുഖമായ വളര്‍ച്ചയ്ക്ക് സംഘടനാ പ്രവര്‍ത്തനങ്ങള്‍ സഹായകമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.സി.സി മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോസ് കണിയാപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.സി അതിരൂപതാ പ്രസിഡന്റ് പി.എ ബാബു പറമ്പടത്തുമലയില്‍, മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, സജി കല്ലിടുക്കില്‍, ഷിജു കൂരാനായില്‍, സജി പ്ലാച്ചേരിപ്പുറത്ത്, സാബു കരിശ്ശേരിക്കല്‍, ഫിലിപ്പ് കൊട്ടോടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group