കരള്‍ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് അഥവാ ഫാറ്റി ലിവർ. ഫാറ്റി ലിവർ പ്രധാനമായി രണ്ട് തരത്തിലാണുള്ളത്.ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്.
നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (non-alcoholic fatty liver disease or NAFLD) പൊണ്ണത്തടി, ഇൻസുലിൻ പ്രമേഹം, ഉയർന്ന കൊളസ്ട്രോള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചികിത്സിച്ചില്ലെങ്കില്‍ ലിവർ ഫൈബ്രോസിസ്, സിറോസിസ് തുടങ്ങിയ അവസ്ഥകളിലേക്ക് എത്താം.
ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. കരളിൻ്റെ മെച്ചപ്പെട്ട ആരോഗ്യത്തിനും ഫാറ്റി ലിവർ തടയുന്നതിനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…
മഞ്ഞള്‍…
മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിന് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്, ഇത് കരളിലെ വീക്കം കുറയ്ക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.
വെളുത്തുള്ളി…
വെളുത്തുള്ളിയില്‍ അലിസിൻ, സെലിനിയം തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരള്‍ എൻസൈമിൻ്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ബീറ്റ്റൂട്ട്…
ബീറ്റ്റൂട്ടില്‍ ബീറ്റൈൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതില്‍ ആൻ്റിഓക്‌സിഡൻ്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് വിഷാംശം ഇല്ലാതാക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു.
വാള്‍നട്ട്…
വാള്‍നട്ടില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വീക്കം കുറയ്ക്കുക ചെയ്യുന്നു. കരള്‍ തകരാറില്‍ നിന്ന് സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും അവയില്‍ അടങ്ങിയിട്ടുണ്ട്.
ഇഞ്ചി…
ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കരള്‍ വീക്കം കുറയ്ക്കാൻ സഹായിക്കും. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും ശരീരത്തെ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുകയും കരളിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.
നാരങ്ങ…
നാരങ്ങയില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കരളിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും കരളിലെ അമിത കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
പപ്പായ…
പപ്പായയില്‍ പപ്പൈൻ, ചിമോപാപൈൻ എന്നീ എൻസൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കരളിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. കരളിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാലും നാരുകളാലും സമ്ബുഷ്ടമാണ് പപ്പായ.
ചീര…
കരളിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുള്ള ഇലക്കറിയാണ് ചീര. ഇത് വീക്കം കുറയ്ക്കാനും കരളിനെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു.
ഓട്സ്…
ഓട്‌സ് നാരുകളാല്‍ സമ്ബന്നമാണ്. കൂടാതെ ബീറ്റാ-ഗ്ലൂക്കൻസ് എന്ന സംയുക്തങ്ങള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
പയർവർഗ്ഗങ്ങള്‍…
കരള്‍ രോഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് പയർവർഗങ്ങള്‍. പയർവർഗങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group