മെക്‌സിക്കോ സിറ്റി: പരിശുദ്ധ അമ്മയോടുള്ള ഭക്തിയിൽ മെക്‌സിക്കൻ ജനത ലോക ജനതയ്ക്ക് മുന്നിൽ എന്നും മാതൃകയാണ് . അതുകൊണ്ടുതന്നെ പരിശുദ്ധ അമ്മയില്ലാത്ത ആഘോഷം മെക്‌സിക്കൻ ജനതയ്ക്കില്ലെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങൾക്കും ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ വീണ്ടും ഒരിക്കൽക്കൂടി ആപ്രകാരമൊരു കാഴ്ചയ്ക്ക് ലോകജനത സാക്ഷിയാകുന്നു. മെക്‌സിക്കോയിലെ ഏറ്റവും പ്രമുഖ ഫുട്‌ബോൾ ടൂർണമെന്റായ ‘ലിഗ എം.എക്‌സ്’ കിരീടം നേടിയ ടീം ‘അറ്റ്‌ലസ്’, ട്രോഫിയേക്കാൾ ഉയരത്തിൽ ഗ്വാഡലൂപ്പെ മാതാവിന്റെ തിരുരൂപം ഉയർത്തിപ്പിടിച്ച ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.ഏഴ് പതിറ്റാണ്ടു നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ ലഭിച്ച ഈ അഭിമാന നേട്ടം ടീം ‘അറ്റ്‌ലസ്’ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്നതിന്റെ നേർസാക്ഷ്യമായിമാറി ഈ ചിത്രം. മെക്‌സിക്കൻ ജനതയുടെ ദേശീയ വികാരമായ ഗ്വാഡലൂപ്പെനാഥയുടെ തിരുനാൾ ദിനത്തിൽതന്നെയായിരുന്നു ഈ വിജയമെന്നതും ശ്രദ്ധേയം. ഗ്വാഡാലജാരയിലെ കായിക മാമാങ്ക വേദിയായി വിശേഷിപ്പിക്കപ്പെടുന്ന ‘എസ്റ്റാഡിയോ ജാലിസ്‌കോ’യിൽ നടന്ന മത്‌സരത്തിൽ പ്രമുഖ ക്ലബായ ‘ക്രൂസ് അസുലി’നെ ഷൂട്ടൗട്ടിൽ 4-3 തളച്ചാണ് അറ്റ്‌ലസ് വിജയം വരിച്ചത്.
ഒരിക്കൽ കൂടി ക്രിസ്തീയ വിശ്വാസ ആഘോഷിക്കുവാനും പരിശുദ്ധ അമ്മയോടുള്ള സ്നേഹം പ്രദർശിപ്പിക്കുവാൻ കളിക്കളം വീണ്ടും വേദിയായതിന്റെ സന്തോഷത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group