ഒരു വൈദികന് ഇത്രത്തോളം ചെറുതാകാൻ കഴിയുമോ?

തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. രാജേഷ് വയലുങ്കൽ MCBS നെ കാണുമ്പോൾ ആരും ചോദിച്ചു പോകുന്നൊരു ചോദ്യമാണിത്.

തെരുവിൽ അലയുന്ന മാനസിക രോഗികളാണ് അദ്ദേഹത്തിന്റെ സ്നേഹിതരിൽ ഏറെയും.

സ്വന്തം പേരുപോലും അറിയാത്തവരാണ് ഇവരിലധികവും.

കയ്യിൽ കരുതിയ ഭക്ഷണപൊതികള്‍ അവരുടെ നേരെ അച്ചൻ സ്നേഹപൂർവ്വം നീട്ടുമ്പോള്‍ ചിലര്‍ ആക്രമിക്കും, മറ്റു ചിലർ തട്ടിപ്പറിക്കും, പൊതികള്‍ വാങ്ങി ദൂരേക്ക് വലിച്ചെറിയും. എങ്കിലും അവരിലെല്ലാം ക്രിസ്തുവിനെ കാണാനാണ് ഫാദർ രാജേഷ് ശ്രമിക്കുന്നത്.

ഇവരെ അദ്ദേഹം അന്‍പില്ലത്തേക്ക് കൂട്ടികൊണ്ടുപോകും അവിടെ കൊണ്ടുചെന്ന് പരിചരിച്ച് പുതിയ മനുഷ്യരാക്കും. ആരെയും ബലം പ്രയോഗിച്ച് കൊണ്ടുവരാറില്ല. എല്ലാവര്‍ക്കും ദൈവം നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യത്തെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് ..

അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി ശണ്ഠകൂടുന്നവർക്ക് ഈ വൈദികന്റെ വഴികൾ തിരിച്ചറിയണമെന്നില്ല.
എങ്കിലും സ്വർഗ രാജ്യത്തിൽ ഈ വൈദികന് തീർച്ചയായും ഇടമുണ്ടെന്ന് ഉറപ്പ്…

ഫോൺ: +919744503066

കടപ്പാട് : ജയ്മോൻ കുമരക്കം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group