കുട്ടി മിഷനറിമാർക്കായി മിഷ്യോ ഡേയ് (Missio Dei)

പാലാ: മിഷൻ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായി എം.എസ്.റ്റി (MST- Missionary Society  of St:Thomas ) യുടെ നേതൃത്വത്തിൽ ഓൺലൈൻ വെബ് ക്യാമ്പ് നടത്താൻ തീരുമാനമായി. മിഷനെ അറിയാൻ മിഷനറിയാവാൻ എല്ലാ എം.എസ്.റ്റി വൈദികരുടെ കുടുംബത്തിലെ കുട്ടികൾക്കും ഹൈസ്കൂൾ കുട്ടികൾക്കും ഒപ്പം സാന്തോം ഫെല്ലോഷിപ്പ് അംഗങ്ങളുടെ കുട്ടികൾക്കും അവസരമൊരുക്കുക എന്നതാണ് ഈ വെബ് ക്യാമ്പിന്റെ ലക്ഷ്യം. കോറോണയുടെ പശ്ചാത്തലത്തിൽ ‘സൂം ആപ്പു’വഴി സംഘടിപ്പിക്കുന്ന ക്യാമ്പിന് മിഷ്യോ ഡെയി (Missio dei) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ മാസം നവംബർ 28-ന് രാവിലെ 10 മണി മുതൽ 11:30 വരെയാണ് ക്യാമ്പ് നടത്തപ്പെടുക.

  ഓൺലൈൻ ക്യാമ്പിലൂടെ ലക്ഷ്യം വയ്ക്കുന്നത് കുട്ടികൾക്ക് മിഷൻ പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം സൃഷ്ടിക്കുക എന്നതാണ്. ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് മിഷൻ പ്രവർത്തനങ്ങൾ നേരിട്ട് പരിചയപ്പെടാനും, മിഷനിൽ നിന്നുള്ള വൈദികരോട് സംവദിക്കാനും ഒപ്പം മിഷൻ പ്രദേശങ്ങൾ ‘സൂം’ ആപ്പിലൂടെ നേരിട്ട് കണ്ട് മനസ്സിലാക്കാനുമുള്ള ഒരു സുതാര്യ അവസരമാണ്  ‘മിഷ്യോ ഡേയ്’ എന്ന് സാന്തോം ഫെല്ലോഷിപ്പ് ഡയറക്ടർ ബോർഡ് അറിയിച്ചു. ഈ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വാട്ട്സപ്പ് വഴിയോ അല്ലാതെയോ ബന്ധപ്പെടേണ്ടതാണ്.

PH : 9544183779,      
      : 8921033123,
      : 9167676237


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group