ഇന്‍ഡ്യ-യുഎഇ വ്യാപാര ഇടപാടിന് ഇനി രൂപ മതിയെന്ന ധാരണയിലേക്ക് ഇരു രാജ്യങ്ങളും എത്തിയത് ഇന്ത്യക്ക് വലിയ നേട്ടമാകും.
ഇന്ത്യന്‍ കറന്‍സിക്ക് കൂടുതല്‍ രാജ്യങ്ങളില്‍ വ്യാപാര അംഗീകാരം ലഭിക്കുന്നുവെന്നത് രൂപയെ ആഗോള കറന്‍സിയാക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിനും നേട്ടമാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ധനകാര്യ വകുപ്പിലേയും ബാങ്കിംഗ് മേഖലയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അബുദാബി കേന്ദ്രീകരിച്ചു നടത്തിയ ചര്‍ച്ചയുടെ വിജയമാണ് പുതിയ തീരുമാനം. ഇന്ത്യയുമായുള്ള വ്യാപാര ഇടപാടിന് കറന്‍സിയായി രൂപയെ അംഗീകരിക്കുന്ന 18ാമത് രാജ്യമായി യുഎഇ മാറി.
നിലവില്‍ റഷ്യ, ജര്‍മ്മനി, യുകെ തുടങ്ങിയ മുന്‍ നിര രാജ്യങ്ങളുമായി ഇന്‍ഡ്യക്ക് സമാന കരാറുണ്ട്. ക്രൂഡ് ഓയിലടക്കമുള്ള ഇടപാടുകള്‍ക്ക് രൂപ നല്‍കിയാല്‍ മതിയെന്ന ധാരണ ഇന്ത്യക്ക് വന്‍ തോതില്‍ വിദേശ നാണയം ലാഭിക്കാനാകും. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യമാണ് യുഎഇ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group