ജൂബിലി ഒരുക്കങ്ങൾക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്‍ പുറത്തിറക്കി വത്തിക്കാന്‍

2025ൽ നടക്കാനിരിക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി വത്തിക്കാൻ.

സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ നേതൃത്വത്തിലാണ് “IUBILAEUM25” എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ജൂബിലി വർഷത്തിനായുള്ള വിവിധ തയാറെടുപ്പുകള്‍ക്കും പ്രാർത്ഥനകൾക്കും ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുക്കുന്നതിനാണ് ഈ ആപ്ലിക്കേഷന്‍ ലക്‌ഷ്യം വെയ്ക്കുന്നതെന്നു ഡിക്കാസ്റ്ററി പത്രക്കുറിപ്പിൽ വ്യക്തമാക്കി. നിലവില്‍ ആറു ഭാഷകളിൽ ലഭ്യമായ ഈ ആപ്പിലൂടെ ജൂബിലിയെ സംബന്ധിക്കുന്ന ഏറ്റവും പുതിയ വാർത്തകളും വിവരങ്ങളും അറിയുവാന്‍ സഹായിക്കും.

ജൂബിലി വർഷത്തിൽ തുറക്കപ്പെടുന്ന വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നതിനുള്ള രജിസ്ട്രേഷനും ഈ ആപ്പ് മുഖേന നടത്താം. മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തതിനു ശേഷം, ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന വിവിധങ്ങളായ തീർത്ഥാടനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. വിശുദ്ധ വർഷം ആരംഭിക്കാനുള്ള ദിനങ്ങളുടെ കൗണ്ട് ഡൌണും ജൂബിലി സ്തുതിഗീതവും പ്രാർത്ഥനയും ഉള്‍പ്പെടെ നിരവധി ഫീച്ചറുകള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നു വത്തിക്കാന്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group