ഭിന്നശേഷിയുള്ളവർക്കായി അവശ്യമരുന്നുകൾ വിതരണം ചെയ്ത് കെ.എസ്.എസ്.എസ്

ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകൾ വിതരണം ചെയ്തു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ചടങ്ങിൽ മരുന്നുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായമെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം നിർവ്വഹിച്ചു.

പ്രയാസപ്പെടുന്ന ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങൾക്ക് സഹായഹസ്തമൊരുക്കുന്നതിലൂടെ പരസ്പര സഹവർത്തിത്വത്തിന്റെയും കരുതലിന്റെയും പുതിയ ആശയങ്ങളും സന്ദേശങ്ങളുമാണ് സമൂഹം കൈമാറുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ്, അസി. ഡയറക്ടർ ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, കോർഡിനേറ്റർ ബെസ്സി ജോസ്, സിബിആർ കോർഡിനേറ്റർ മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group