ആദ്യമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അല്മായ ശുശ്രൂഷകരെ മാർപാപ്പാ നിയമിച്ചു.

വത്തിക്കാൻസിറ്റി: ചരിത്രത്തിൽ ആദ്യമായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അല്മായരായ സ്ത്രീപുരുഷന്മാരെ വിവിധ ശുശ്രൂഷകൾക്കായി ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു.മൂന്നു ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ഇവർ പെറു, ബ്രസീൽ, ഘാന, പോളണ്ട്, സ്പെയ്ൻ എന്നീ രാജ്യക്കാരാണ്.

ലേഖനവായന,അൾത്താരശുശ്രൂഷ എന്നിവയ്ക്കായി സ്ത്രീകളെ ഉൾപ്പെടുത്തിക്കൊണ്ടു സഭാനിയമത്തിൽ 2021 ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പാ മാറ്റം വരുത്തിയിരുന്നു. വൊക്കേഷനൽ സർവീസിന് വേണ്ടി മിനിസ്ട്രി ഓഫ്
കാറ്റെക്കിസ്റ്റ് കഴിഞ്ഞ മേയിലാണ് ഫ്രാൻസിസ് മാർപാപ്പാ സ്ഥാപിച്ചത്.

സഭയുടെ വിശ്വാസപ്രഘോഷണത്തിൽ അല്മായർക്ക് പ്രത്യേക വിളിയുണ്ടെന്ന ബോധ്യത്തിൽ നിന്നായിരുന്നു ഈ ശുശ്രൂഷകൾക്ക് പാപ്പാ തുടക്കം കുറിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group