കോട്ടയം :സിറോ മലബാർ സഭയുടെ മതബോധന ത്തിന്റെ ഭാഗമായുള്ള പന്ത്രണ്ടാം ക്ലാസിലെ പുസ്തകത്തിൽ ഇസ്ലാം മതത്തെക്കുറിച്ച് വിവരണം നല്കിയ ഭാഗം കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന ആക്ഷേപം വിശ്വാസികൾക്കിടയിൽ ശക്തമായ പശ്ചാത്തലത്തിലാണ് പ്രസ്തുത ഭാഗത്തെ പരാമര്‍ശിച്ചുക്കൊണ്ട് സിറോ മലബാര്‍ മതബോധന കമ്മീഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്….പന്ത്രണ്ടാം ക്ലാസ്സിലെ ‘ക്രൈസ്തവജീവിതം സഭയിലും സമൂഹത്തിലും’ എന്ന പാഠപുസ്തകം തയ്യാറാക്കിയ കാലഘട്ടത്തിൽ നിന്നും ഏറെ വ്യത്യസ്തമായ മതാത്മക കാഴ്ചപ്പാടുകളാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ അന്ന് നൽകിയ പ്രബോധനം, വിശ്വാസികൾക്ക് തെറ്റിദ്ധാരണകൾക്ക്
ഇടയാക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നതിനാലും 2021 മുതലുള്ള പുസ്തകത്തിൽ തിരുത്തല്‍ വരുത്തുകയാണെന്ന് സിറോ മലബാർ മതബോധന കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ക്രൈസ്തവ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ആശയക്കുഴപ്പങ്ങൾക്ക് ഇടവരികയും അതോടൊപ്പം ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിൽ ഈ താരതമ്യം കരുവാ ക്കുകയും ചെയ്ത സാഹചര്യത്തിലാണ് സിറോ മലബാർ മത ബോധന കമ്മീഷൻ ഇങ്ങനെയൊരു തിരുത്തലുമായി രംഗത്തുവന്നത്…. പഴയനിയമത്തിലെ യാത്രയുമായി സാമ്യമുള്ള പല പരാമർശങ്ങളും ഖുർആനിൽ ദൈവമായ അള്ളാ യെക്കുറിച്ച് കാണാമെങ്കിലും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ദൈവത്തെക്കുറിച്ചുള്ള ധാരണ ഒന്നാണെന്ന് പറയുക വയ്യ സാധ്യമല്ലെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു തിരുത്തല്‍ ഇപ്രകാരമാണ്: ആറാം നൂറ്റാണ്ടിൽ സൗദി അറേബ്യയിലെ മക്കയിൽ ജനിച്ച മുഹമ്മദ് നബിക്ക് ജബ്രീൽ എന്ന ദൈവദൂതൻ വഴി മുസ്ലീങ്ങളുടെ ദൈവമായ അള്ളാഹു നേരിട്ട് ഓതിക്കൊടുത്തു എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്ന ഖുറാന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട മതമാണ് ഇസ്ലാം മതം. ഏകദൈവ വിശ്വാസികളാണ് മുസ്ലീങ്ങൾ.
യഹൂദ ക്രൈസ്തവ വിശ്വാസപ്രമാണങ്ങൾ, ആചാരരീതികൾ, ദൈവശാസ്ത്ര വീക്ഷണങ്ങൾ എന്നിവയിൽ നിന്നും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഇസ്ലാം മതം പുലർത്തുന്നു. ബൈബിളിൽ വെളിപ്പെടുത്തപ്പെടുന്ന ഏക സത്യ ദൈവത്തിൽ നിന്നും ഏറെ വിഭിന്നനാണ് ഖുറാനിലെ അള്ളാഹു”.ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വിവാദ വിഷയമാകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുന്ന ആമുഖത്തോടെയാണ് പ്രസ്താവന ആരംഭിക്കുന്നത്. ഇതര മതവിശ്വാസങ്ങളെയും അവരുടെ ആചാരങ്ങളെയും ആദരവോടെ വിലയിരുത്തുന്നതിൽ ക്രൈസ്തവർക്കു വീഴ്ചവരാൻ പാടില്ല എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചിന്തയാണ് നമ്മുടെ പ്രബോധനങ്ങൾക്ക് വഴിവിളക്കാവുന്നതെന്നും എന്നാല്‍ വിവിധ മതങ്ങളുടെ പ്രബോധനങ്ങളിൽ വ്യതിരിക്തതകളുണ്ടെന്ന് തിരിച്ചറിയണമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഖുറാനിലെ ഈസാനബിയുടെ അമ്മയായ മിറിയാമും ഈശോയുടെ അമ്മയായ മറിയവും തമ്മിലുള്ള വ്യത്യസ്തതയും പ്രവാചകനായ ഈസായും ലോകരക്ഷകനും ദൈവപുത്രനുമായ ഈശോയും തമ്മിലുള്ള വ്യത്യാസങ്ങളുമടക്കമുള്ള കാര്യങ്ങളും ക്രൈസ്തവ വിശ്വാസത്തെ അപകടപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും വിശ്വാസപരിശീലന കമ്മീഷൻ സെക്രട്ടറി ഫാ. തോമസ് മേൽവെട്ടത്ത് പുറത്തുവിട്ട പ്രസ്താവനയില്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.
സ്വന്തം ലേഖകൻ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group