ക്രൈസ്തവ ജനസംഖ്യ അപകടകരമായ രീതിയിൽ കുറയുന്നു. ക്രൈസ്തവ വിവാഹങ്ങൾ കുറയുന്നു. ക്രൈസ്തവർ രാഷ്ട്രീയത്തിൽ നിന്നും മാറ്റപ്പെടുന്നു. ഭരണഘടനാ പദവികളിൽ നിന്നും തുടച്ചു നീക്കപ്പെടുന്നു. സിവിൽ സർവീസിൽ നിന്നും പിന്തള്ളപ്പെടുന്നു. യുവജനങ്ങൾ നാടുവിടുന്നു. സമുദായങ്ങൾക്കും റീത്തുകൾക്കും അതീതമായി ക്രൈസ്തവ വിഭാഗങ്ങൾ അടിയന്തരമായി ഒന്നിക്കണം.
ക്രൈസ്തവയുവാക്കളുടെ എണ്ണം കുറയുന്ന കേരള സംസ്ഥാനത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റം കൂടുന്നത് ആശങ്ക ജനിപ്പിക്കുന്നു. ജനസംഖ്യയിൽ വരുന്ന മാറ്റങ്ങൾ വിദ്യാഭ്യാസം മുതൽ മത- സാമൂഹിക മേഖലകളിൽ പ്രതിഫലിക്കുന്നുണ്ട്. വിദേശ കുടിയേറ്റ ചരിത്രമുള്ള കോട്ടയം, പത്തനംതിട്ട ജില്ലയിലാണ് ആദ്യമാറ്റങ്ങൾ പ്രകടമാകുന്നത്. ഒരു കുഞ്ഞു മാത്രമുള്ള കുടുംബങ്ങളും, കുട്ടികൾ വേണ്ട എന്നു കരുതുന്നവരുടെ എണ്ണവും ക്രൈസ്തവരിൽ വർധിക്കുന്നതാണ് ഒരു പ്രധാന കാരണം.
മധ്യ തിരുവിതാംകൂർ ക്രൈസ്തവ സഭകൾ നേരിടുന്നത് സമാനതകളില്ലാത്ത
വെല്ലുവിളികളാണ്. മുതിർന്നവരുടെ എണ്ണം കൂടുന്നു. യുവജനങ്ങൾ എല്ലാവരും
നാടുവിടുന്നു. അടഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം കൂടുന്നു. ഒരു നാടിന്റെ ടോട്ടൽ ഫെർട്ടലിറ്റി നിരക്ക് 2.1 ആണെങ്കിൽ മാത്രമേ ജനസംഖ്യ അതേനിലയിൽ
തുടരുകയുള്ളൂ. കേരളത്തിൻ്റെ ടോട്ടൽ ഫെർട്ടിലിറ്റി നിരക്ക് 1.8 ആണ്. 1992-93 ൽ
നടത്തിയ ആദ്യ സർവേയിൽ ഇത് 2.0 ആയിരുന്നു. കേരളത്തിലെ കുടുംബങ്ങളിൽ
ശരാശരി രണ്ടു കുട്ടികൾ ഇല്ലെന്നാണ് ഇതിനർത്ഥo.
2021-ൽ കേരളത്തിലെ വയോജങ്ങളുടെ എണ്ണം 15.63% ആണ് 2026 ആകുമ്പോഴേക്ക് കേരളത്തിൽ 20% പേർ 60 വയസ്സു കഴിഞ്ഞവരായിരിക്കുമെന്നു പറയാം. കേരളത്തിലെ ഹിന്ദു-ക്രിസ്ത്യൻ വീടുകളിൽ ഏറിവന്നാൽ ഒരു കുട്ടിയാണുള്ളത്. അതിലൂടെ കേരളത്തിലെ ജനസംഖ്യ നേർപകുതിയായി. ഇന്ന് ഹിന്ദു- ക്രിസ്ത്യൻ സമൂഹത്തിലെ പുതുതലമുറ കല്യാണം കഴിക്കാൻ പോലും തയ്യാറാവാത്ത ഒരു അവസ്ഥയുണ്ട്. കല്യാണമെന്ന വ്യവസ്ഥയെതന്നെ എതിർക്കുന്ന പ്രവണത ഹിന്ദു-ക്രിസ്ത്യൻ വീടുകളിൽ വളർന്നു വരുന്നുണ്ട്. ‘ലിവിങ് ടുഗദർ പോരേ’ എന്നാണ് പുതിയ തലമുറ ചോദിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group