ഉക്രൈനു വേണ്ടി പ്രാർത്ഥന തുടരാൻ ആവശ്യപ്പെട്ട് കീവിലെ മെത്രാൻ

റഷ്യ ഉക്രൈൻ യുദ്ധം നൂറു ദിവസം പിന്നിടുമ്പോൾ രാജ്യത്തിൽ സമാധാനം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നത് തുടരാൻ ആവശ്യപ്പെട്ട് കീവിലെ ബിഷപ്പായ വിറ്റാലി ക്രിവിറ്റ്സ്കി. കഴിഞ്ഞ ദിവസം നൽകിയ ഒരു ടെലിഫോൺ അഭിമുഖത്തിലാണ് ബിഷപ്പ് ഇപ്രകാരം പറഞ്ഞത്.

“ഉക്രൈൻ സംഘർഷം 100 ദിവസങ്ങൾ പിന്നിടുമ്പോൾ, അന്താരാഷ്ട്ര സമൂഹങ്ങളുടെ സഹായം ആവശ്യമായ ഒരു രാജ്യമായി അത് മാറിയിരിക്കുകയാണ്. ബുച്ച, ഇർപിൻ, മരിയുപോൾ പോലുള്ള നഗരങ്ങൾ ഇന്ന് ആളുകൾക്ക് നന്നായി അറിയാം. ഈ യുദ്ധം ബന്ധങ്ങളെപ്പോലും മാറ്റിമറിച്ചു. നമുക്കു ചുറ്റും ജീവിച്ചിരുന്ന, നമ്മുടെ സുഹൃത്തുക്കളല്ലാത്ത ആളുകൾ ഒറ്റരാത്രി കൊണ്ടാണ് നമ്മുടെ സഹോദരന്മാരായി മാറി. ഇന്ന് നമുക്ക് ഏറ്റവും ആവശ്യമുള്ളത് നിരന്തരമായ പ്രാർത്ഥനയാണ്. ഉക്രൈനു വേണ്ടി നിരന്തരം പ്രാർത്ഥിക്കുക.- ബിഷപ്പ് പറഞ്ഞു.

ഫെബ്രുവരി 24-ന് ഉക്രൈനിൽ ആരംഭിച്ച റഷ്യൻ അധിനിവേശം ജൂൺ മൂന്നിന് 100 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. പതിനായിരക്കണക്കിന് ഉക്രേനിയക്കാരാണ് ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടതെന്ന് ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group