കറാച്ചി: പ്രായപൂർത്തിയാവാത്ത ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടികൊണ്ട് പോയി മതപരിവർത്തനം നടത്തുന്നസംഭവം വീണ്ടും ആവർത്തിച്ച് പാക്കിസ്ഥാൻ. പാകിസ്ഥാനിലെ ന്യൂനപക്ഷത്തിൽപ്പെടുന്ന പെൺകുട്ടികളെ തട്ടികൊണ്ട് പോയി മതപരിവർത്തനം നടത്തി വിവാഹം ചെയ്യുകയും തുടർന്ന് ക്രിസ്ത്യൻ ന്യൂനപക്ഷരെ ഇല്ലാതാക്കുകയും ചെയ്യാനുള്ള മുസ്ലിം സമുദായത്തിന്റെ കുത്തഴിഞ്ഞ കടന്നുകയറ്റം തുടർക്കഥയാകുന്നു. കറാച്ചിയിലെ സെന്റ് ആന്റെണി ഇടവകാംഗമായ വെറും പതിമൂന്ന് വയസ്സുമാത്രം പ്രായമുള്ള ക്രിസ്ത്യൻ പെൺകുട്ടിയെയാണ് പ്രദേശവാസിയായ അലി അസ്കർ എന്ന മുസ്ലിം യുവാവ് തട്ടികൊണ്ട് പോയത്. ഒക്ടോബർ 13-നാണ് പെൺകുട്ടിയെ അലി അസ്കർ തട്ടികൊണ്ട് പോയത്.
രാജാ ലാൽ മസിയുടെയും, റീത്ത മസിയുടെയും നാലുമക്കളും ഏറ്റവും ഇളയവളാണ് ആർസൂ മസി. മാതാപിതാക്കൾ ജോലിസ്ഥലത്തായിരുന്നപ്പോളാണ് അക്രമം അരങ്ങേറിയത്. തങ്ങളുടെ ഒരു ബന്ധു ഫോൺ വിളിച്ചറിയിച്ചപ്പോഴാണ് മകളെ തട്ടികൊണ്ടുപോയ വിവരം തങ്ങൾ അറിയുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. പോലീസിൽ പരാതിപ്പെട്ടെങ്കിലും പതിവ് രീതിയിൽ ഉള്ള മൃദു സമീപനമാണ് ഉണ്ടായതെന്നും മാതാപിതാക്കൾ ആരോപിച്ചു. കഴിഞ്ഞ ഒക്ടോബർ 15ന് മാതാപിതാക്കളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും ആർസൂവിന് 18 വയസ്സായെന്നും അലി അസ്ഹറിനെ വിവാഹം ചെയ്യുന്നതിനായി മതപരിവർത്തനം നടത്തിയതാണെന്നും പോലീസ് പ്രസ്താവിച്ചു. പ്രായ പൂർത്തിയാവാത്ത ക്രിസ്റ്റ്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്നത് പാകിസ്ഥാനിൽ സ്ഥിരം സംഭവമാണെന്നും ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും നാഷണൽ ക്രിസ്ത്യൻ പാർട്ടിയുടെ പ്രസിഡന്റായ ഷാബ്ബിർ ഷഫാഖത്ത് ആരോപിച്ചു.
കുറച്ചുനാളുകൾക്ക് മുൻപും ഇതേ സംഭവം പാകിസ്ഥാനിൽ അരങ്ങേറിയിട്ടുണ്ട്. 14 വയസ്സുകാരിയായ മരിയ ഷഹബാസിനെയാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിതമത പരിവർത്തനത്തിലൂടെ വിവാഹം ചെയ്തത്. മത ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ നടത്തുന്ന നിർബബന്ധിത മതപരിവർത്തനം കുറ്റകരമാണെന്നും ശെരിയായ ശിക്ഷാ നടപടികൾ ഇതിനെതിരെ സ്വീകാരിക്കണമെന്നും ഈ വർഷം മാർച്ചിൽ പാകിസ്ഥാനിൽ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. നിയമ നടപടികൾ നടത്തുന്നതിനാവശ്യമായ സഹായ സഹകരങ്ങൾ ചെയ്യാമെന്ന് നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് (NCJP- National Commission for Justice Peace.) ഉറപ്പുനൽകിയിട്ടുണ്ടെന്നും ആർസൂ മസിയുടെ മാതാപിതാക്കൾ പറഞ്ഞു. പ്രായപൂർത്തിയാകാത്ത മകളുടെ ഭാവിയെപ്പറ്റി തങ്ങൾ ആശങ്കാകുലരാണെന്നും പോലീസിന്റെയും ഭരനാധികാരികളുടെയും നിഷ്ക്രിയ സമീപനം ഈ വിഷയത്തിൽ തുടർന്നാൽ പാകിസ്ഥാനിലെ ക്രിസ്ത്യൻ പെൺകുട്ടികളുടെ ജീവിതം കൂടുതൽ ദുഷ്ക്കരമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.