ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിഴക്കന്‍ മേഖലയിൽ നടക്കുന്ന രക്തരൂക്ഷിതമായ കലാപവും നിര്‍ബന്ധിത മതപരിവര്‍ത്തനവും അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി കോംഗോയിലെ കത്തോലിക്കാ മെത്രാന്‍സമിതി. രാജ്യത്തെ പൗരന്മാരെ കൊന്നൊടുക്കുന്നതിലുള്ള ആശങ്കയും പ്രകടിപ്പിച്ചു. രാജ്യത്ത് നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ദിവസം സമിതി പ്രസ്താവന പുറത്തിറക്കി.യുദ്ധം എല്ലാ ദുരിതങ്ങളുടെയും മാതാവാണ്. ഇത് സമൂഹത്തിലെ എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കുകയും കുഞ്ഞുങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ആയുധമെടുത്തവരോടായി ഞങ്ങള്‍ പറയുന്നു; ‘നിങ്ങളുടെ സഹോദരന്മാരെ കൊല്ലുന്നത് അവസാനിപ്പിക്കൂ’-ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. നാഷണല്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് കോംഗോ (സി.ഇഎന്‍.സി.ഒ) യുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളണ് പ്രസ്താവന പുറത്തുവിട്ടത്.രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ സായുധ സംഘട്ടനങ്ങളും കൂട്ടക്കൊലയും രണ്ടു ദശകത്തിലധികമായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തോളം പേര് ഇവിടെ കൊല്ലപ്പെട്ടു. സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്’- കോംഗോയിലെ നോര്‍ത്ത് കിവു പ്രവിശ്യയിലെ ബ്യൂട്ടെംബോ ബെനിയിലെ ബിഷപ്പ് മെല്‍ക്കിസെഡെക് സിക്കുലി പാലുകു പറഞ്ഞു.പ്രശ്നപരിഹാരത്തിനായി ഉടൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group