പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം : ഇത്തവണ ഇരയായത് 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടി

പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. ഇത്തവണ 12 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധമായി മതപരിവർത്തനം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് മനപൂർവം വൈകിപ്പിച്ചതായും കുടുംബാംഗങ്ങൾ പറയുന്നു.പഞ്ചാബ് പ്രവിശ്യയിലെ കസൂർ ജില്ലയിലെ പട്ടോകി തെഹ്സിലിലെ ഹബീബാബാദ് മാണ്ഡി ഏരിയയിലാണ് സംഭവം.

ഫെയറി ഷൗക്കത്ത് എന്ന കത്തോലിക്കാ പെൺകുട്ടിയെ മുഹമ്മദ് അസദ് എന്നയാൾ തട്ടിക്കൊണ്ടുപോയതായി പെൺകുട്ടിയുടെ അമ്മയായ പർവീൺ ഷൗക്കത്ത് പറഞ്ഞു. വിധവയും എട്ടു കുട്ടികളുടെ അമ്മയുമാണ് പർവീൺ ഷൗക്കത്ത്. “ഫെയറി ഉച്ചകഴിഞ്ഞ് പലചരക്ക് സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള ഒരു കടയിലേക്കു പോയിരുന്നു. പക്ഷേ, പിന്നീടവൾ വീട്ടിലേക്ക് മടങ്ങിവന്നില്ല. എൻ്റെ മക്കൾ അവളെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഞങ്ങൾ പൊലീസിൽ പരാതി നൽകി. എന്നാൽ, അവരുടെ നിലപാട് സ്വാഗതാർഹമായിരുന്നില്ല. ഞങ്ങളെ സഹായിക്കുന്നതിനു പകരം അവർ (എഫ്. ഐ. ആർ.) മനപൂർവം വൈകിപ്പിച്ചു“ പർവീൺ പറയുന്നു.

അസദ്, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതു കണ്ടതായി അയൽവാസി പിന്നീട് വീട്ടുകാരെ അറിയിച്ചു. “പ്രതിയെക്കുറിച്ച് ഞങ്ങൾ പൊലീസിനെ അറിയിച്ചു. പക്ഷേ, അപ്പോഴും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല, പകരം പ്രായപൂർത്തിയാകാത്ത കുട്ടിയെ മതം മാറ്റാനും അവളുമായി ഇസ്ലാമിക വിവാഹം നടത്താനും മതിയായ സമയം അസദിനു നൽകുകയും ചെയ്തു. ഒടുവിൽ പൊലീസ് എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്തെങ്കിലും കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ മന്ദഗതിയിലാണെന്ന് അമ്മ വേദനയോടെ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group