വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിന്റെ തത്വശാസ്ത്ര വിഭാഗത്തെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള റോമിലെ കാര്യാലയം സ്വതന്ത്ര ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തി.
പൗരസ്ത്യ വിദ്യാപീഠം എന്നറിയപ്പെടുന്ന പൊന്തിഫിക്കല്‍ ഓറിയന്റൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് 1982ല്‍ സ്ഥാപിതമായതു മുതല്‍ ദൈവശാസ്ത്ര ഫാക്കല്‍റ്റിയാണ് ഫിലോസഫി ബിരുദവും നല്കി വന്നിരുന്നത്. ഇതുവരെ 3000 പേര് ഇവിടെ നിന്നും തത്വശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സ്വതന്ത്ര ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തുകവഴി തത്വശാസ്ത്രത്തില്‍ ബിരുദം നല്‍കാനുള്ള പൂര്ണാധികാരമാണു പൗരസ്ത്യ വിദ്യാപീഠത്തിനു റോമില്‍ നിന്നും ലഭിച്ചിരിക്കുന്നത്. പുതിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായിരിക്കുന്നത് ഇവിടുത്തെ തത്വശാസ്ത്ര അധ്യാപകനായ റവ.ഡോ.ജോണ്സണ് നീലാനിരപ്പേലാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group