വി​ശ്വാ​സ​മു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണം പ​ര​മ​പ്ര​ധാ​ന​മാണ് : മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം..

കോട്ടയം :വി​ശ്വാ​സ​മു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ രൂ​പീ​ക​ര​ണം പ​ര​മ​പ്ര​ധാ​ന​മാ​ണെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ ആ​രം​ഭി​ച്ച 24ാമ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. നോ​മ്പു​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഈ ​ക​ണ്‍വ​ന്‍ഷ​ന്‍ ജീ​വി​ത​ന​വീ​ക​ര​ണ​ത്തി​ന് ഉ​പ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ.​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, ബൈ​ബി​ള്‍ അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​ര്‍ജ് മാ​ന്തു​രു​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്ക് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​ഖ്യ കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ള്‍മാ​രാ​യ മോ​ണ്‍.​വ​ര്‍ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍, മോ​ണ്‍.​ജെ​യിം​സ് പാ​ല​യ്ക്ക​ല്‍, മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍, പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ.​മാ​ത്യു പു​ത്ത​ന​ങ്ങാ​ടി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​രാ​യി​രു​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group