നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ 1957-ൽ സ്ഥാപിക്കപ്പെട്ട ബോണക്കാട് കറിച്ചട്ടിമലയിലെ കുരിശും തീർത്ഥാടന കേന്ദ്രവും കെട്ടിച്ചതാണെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ നൽകിയ സത്യവാങ് മൂലത്തിലാണ് ക്രൈസ്തവ വിശ്വാസികളെയും വിശ്വാസത്തെയും അപകീർത്തിപ്പെടുത്തികൊണ്ടുള്ള ഈ പ്രസ്താവന.വിശ്വാസികൾ കുരിശുമലയിലേക്ക് കടക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് 2019-ൽ വർഗ്ഗീയ വാദികൾ നൽകിയ സ്റ്റേ ഓർഡറിനെ തുടർന്ന്, വിശുദ്ധവാരത്തിൽ തീർത്ഥാടനത്തിനായി സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര രൂപത നല്കിയ ഹർജിയെ എതിർത്തു കൊണ്ടാണ് സംസ്ഥാന സർക്കാർ അടിസ്ഥാനരഹിതമായ കാരണങ്ങൾ ഹൈകോടതിയിൽ സമർപ്പിച്ചത്.57 വർഷത്തെ വിശ്വാസ പാരമ്പര്യത്തെ ചോദ്യം ചെയ്ത സർക്കാർ നിലപാടിനെതിരെ നെയ്യാറ്റിൻകര രൂപത ലാറ്റിൻ കാത്തോലിക് അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. ഇത്തരമൊരു സർക്കാർ നിലപാട് സാമാന്യ നീതിയ്ക്ക് നിരക്കാത്തതാണെന്നും ബഹു. മുഖ്യമന്ത്രി അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group