ഓര്‍ഡര്‍ ഓഫ് മാള്‍ട്ട മുന്‍ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ മാത്യു ഫെസ്റ്റിങ്ങ് അന്തരിച്ചു…

എട്ടു വര്‍ഷത്തിലധികം കത്തോലിക്ക അല്‍മായ സംഘടനയായ ‘ഓര്‍ഡര്‍ ഓഫ് മാള്‍ട്ട’യെ നയിച്ച മുന്‍ ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഫ്രാ’ മാത്യു ഫെസ്റ്റിങ്ങ് (71) അന്തരിച്ചു. മാള്‍ട്ടായിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.

2008-ല്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ ഗ്രാന്‍ഡ്‌ മാസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാ’ മാത്യു ഒന്‍പതു വര്‍ഷത്തെ സേവനത്തിന് ശേഷം 2017-ല്‍ രാജിവെച്ചു. ഗ്രാന്‍ഡ്‌ മാസ്റ്ററായിരുന്ന കാലത്ത് ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ ആഗോള തലത്തിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, നൂറിലലധികം രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് മാത്യു ആയിരുന്നു.

1949 നവംബര്‍ 30ന് ഒരു മുതിര്‍ന്ന ബ്രിട്ടീഷ് ആര്‍മി ഓഫീസറുടെ ഇളയ മകനായി വടക്കന്‍ ഇംഗ്ലണ്ടിലാണ് മാത്യു ഫെസ്റ്റിങ്ങ് ജനിക്കുന്നത്. വടക്കന്‍ യോര്‍ക്ക്ഷയറിലെ ആംപിള്‍ഫോര്‍ത്ത് കോളേജിലും, കേംബ്രിജിലെ സെന്റ്‌ ജോണ്‍സ് കൊളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ബ്രിട്ടീഷ് സൈന്യത്തില്‍ ഇന്‍ഫന്ററി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഗ്രനേഡിയര്‍ ഗാര്‍ഡ്സിലും, ടെറിട്ടോറിയല്‍ ആര്‍മിയില്‍ കേണലായും സേവനം ചെയ്തിട്ടുണ്ട്. 1977-ല്‍ ‘ക്നൈറ്റ് ഓഫ് ദി ഓര്‍ഡര്‍’ ആയി പ്രതിജ്ഞ ചെയ്തു. .
യൂഗോസ്ലാവിയായുടെ വിഭജനത്തിന് ശേഷം കൊസോവോ, സെര്‍ബിയ, ക്രോയേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഫ്രാ’ മാത്യു ദൗത്യ സംഘങ്ങളെ നയിച്ചിരിന്നു. 1998-ല്‍ രാജ്ഞി എലിസബത്ത് II ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഓര്‍ഡര്‍ ഓഫീസറായി ഫ്രാ’ മാത്യുവിനെ നിയമിച്ചു. 2008 മാര്‍ച്ച് 11-നാണ് ഫ്രാ’ മാത്യു ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ 79-മത് ഗ്രാന്‍ഡ്‌ മാസ്റ്ററായി തിരഞ്ഞെടുക്കപ്പെടുന്നത്. ഗ്രാന്‍ഡ്‌ മാസ്റ്ററായിരുന്ന കാലത്ത് അദ്ദേഹം സഭയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നിരവധി രാഷ്ട്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group