താലിബാന്റെ ക്രിസ്ത്യൻ വിരുദ്ധതയുടെ ഞെട്ടിക്കുന്ന വിവരണവുമായി മുൻ യു. എസ്. പ്രതിനിധി സഭാംഗം.

വാഷിംഗ്ടൺ ഡിസി:താലിബാന്റെ ക്രിസ്ത്യൻ വിരുദ്ധതയുടെ ഞെട്ടിക്കുന്ന വിവരണവുമായി മുൻ യു. എസ്. പ്രതിനിധി സഭാംഗം ലോകത്തെ ഞെട്ടിച്ചു.അമേരിക്കന്‍ റേഡിയോ അവതാരകനായ ടോഡ് സ്റ്റാര്‍ണസിന് നല്‍കിയ അഭിമുഖത്തിലാണ്
താലിബാന്‍ ഭീകരര്‍ ഒരു ക്രിസ്ത്യന്‍ അഫ്ഗാനിയെ ജീവനോടെ തൊലിയുരിച്ച് തൂണില്‍ തൂക്കിയിട്ട സംഭവത്തിന്റെ വിവരങ്ങൾ മുന്‍ അമേരിക്കന്‍ പ്രതിനിധി സഭാംഗമായ മാര്‍ക്ക് വാക്കര്‍ നൽകിയത് ഞെട്ടലോടെ ലോകം കേട്ടത്.കടുത്ത ഭീഷണി നിലനില്‍ക്കുമ്പോഴും അവിടുത്തെ ക്രൈസ്തവ പുരോഹിതര്‍ ജനങ്ങളുടെ അരികിലെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കടുത്ത ആശങ്ക നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജീവനോടെ തൊലിയുരിച്ച സംഭവം നടന്നതെന്ന് വാക്കര്‍ വിശദീകരിച്ചു. ക്രൈസ്തവ വിശ്വാസം കൈവിടണമെന്ന നിര്‍ബന്ധത്തിന് വഴങ്ങാതിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളുടെ മുന്നിലിട്ടാണ് അവരുടെ ഒരു അമ്മാവനെ കൊടും ക്രൂരതയ്ക്കു താലിബാന്‍ വിധേയനാക്കിയതെന്നാണ് തനിക്ക് കിട്ടിയ വിവരം. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ഏറ്റവും ഭയങ്കരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘അഫ്ഗാന്‍ ജനതയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ നിങ്ങളുടെ വാരാന്ത്യ ആരാധനകളില്‍ അഞ്ച് മിനിറ്റ് നീക്കിവയ്ക്കണം. സ്ഥിതി അത്രയേറെ ഗുരുതരമാണ്.’- അമേരിക്കയിലെ ക്രൈസ്തവ വിശ്വാസി സമൂഹത്തോട് വാക്കര്‍ അഭ്യര്‍ത്ഥിച്ചു.ഈ വിശദാംശങ്ങള്‍ എങ്ങനെയാണ് അദ്ദേഹത്തിനു കിട്ടിയതെന്ന് ചോദിച്ചപ്പോള്‍, മാര്‍ക്ക് വാക്കര്‍ പറഞ്ഞു: ‘എനിക്ക് അതിന്റെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താന്‍ കഴിയില്ല.’ എന്നാല്‍ ഇപ്പോഴും അവിടെ ജോലി ചെയ്യുന്ന ചില ആളുകളുമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള ബന്ധത്തിലൂടെയാണ് കാര്യങ്ങള്‍ അറിയുന്നതെന്നും വാക്കര്‍ സൂചിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group