ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണെന്ന് ഉദ്ബോധിപ്പിച്ച് തലശ്ശേരി അതിരൂപ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജീവസംരക്ഷണ സന്ദേശ കേരള യാത്ര ഉത്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരാണ് സമൂഹത്തിന്റെ പ്രധാന സമ്പത്തെന്നും, വരും തലമുറയുടെ സുരക്ഷിതത്വസന്ദേശവും പ്രഘോഷിക്കുന്ന മഹനീയ ശുശ്രൂഷയാണ് കെസിബിസി പ്രൊ ലൈഫ് സമിതിനിർവഹിക്കുന്നതെന്നും, സംസ്ഥാന പ്രൊ ലൈഫ് മാർച്ച് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യജീവന്റെ മഹത്വമാണ് എല്ലാ മതങ്ങളും പ്രഘോഷിക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തിൽകെസിബിസി ഫാമിലിയുടെയും പ്രൊ ലൈഫിന്റെയും കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശ്ശേരി പറഞ്ഞു. അബോർഷൻ, കൊലപാതകം, ലഹരി എന്നിവയ്ക്ക് എതിരെ പ്രവർത്തിക്കുന്ന പ്രൊ ലൈഫ് പ്രവർത്തനം ഗ്രാമങ്ങളിലും, ഇടവകളിലും സ്ഥാപന ങ്ങളിലും, പ്രസ്ഥാനങ്ങളിലും സജീവമായി നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തമ കുടുംബങ്ങളിൽ നിന്നുമാത്രമേ നന്മകൾ നിറഞ്ഞ വ്യക്തികൾ വളർന്നുവരുകയുള്ളുവെന്നും, കുടുംബങ്ങളിലെ കെട്ടുറപ്പും കൂട്ടായ്മയുമാണ് രാഷ്ട്രത്തിന്റെ അടിത്തറയെന്നും അനുഗ്രഹ പ്രഭാഷണം നടത്തിയ കണ്ണൂർ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. അലക്സ് വടക്കുതല പറഞ്ഞു. ഭ്രൂണഹത്യയെന്ന ഓമന പേരിൽ അറിയപ്പെടുന്ന കൊലപാതകത്തിനെതിരെ സമൂഹമനസാക്ഷിയുണർത്താനുള്ള പ്രൊ ലൈഫ് ശുശ്രൂഷകളിൽ എല്ലാ വിഭാഗം മനുഷ്യരും അണിചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പടന്നകാട് പാസ്ട്രൽ സെന്ററിൽ നടന്ന സമ്മേളനത്തിൽവെച്ച് കേരള മാർച് ഫോർ ലൈഫ് (Kerala March for Life) ടീം അംഗങ്ങളായ ഫാ. ക്ളീറ്റസ് കതിര്പറമ്പിൽ, ജോൺസൻ സി എബ്രഹാം, ജെയിംസ് ആഴ്ചങ്ങാടാൻ, സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, ആന്റണി പത്രോസ്, ജോയ്‌സ് മുക്കുടം, മാർട്ടിൻ ന്യൂനസ് എന്നിവർക്ക് പേപ്പൽ പതാകയും, വിശുദ്ധ രൂപങ്ങൾ, ഭക്തവസ്തുക്കൾ എന്നിവ മെത്രാൻമാർ കൈമാറി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group