ക്രിസ്തീയ ശിഷ്യത്വത്തിന്റെ അടിസ്ഥാനം സ്നേഹം പങ്കുവയ്ക്കലാണ് : പാപ്പ

ക്രിസ്തീയ ശിഷ്യത്വത്തിൻ്റെ അടിസ്ഥാനം സ്നേഹം പങ്കുവയ്ക്കലാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ആഗസ്റ്റ് മാസം 6 മുതൽ 8 വരെ ക്യൂബെക്ക് സിറ്റിയിൽ നടക്കുന്ന നൈറ്റ്സ് ഓഫ് കൊളംബസിന്റെ സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കു നൽകിയ സന്ദേശത്തിപ്പാണ് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്.

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടിയാണ് സന്ദേശം, നൈറ്റ്സ് ഓഫ് കൊളംബസ് മേധാവി പാട്രിക് ഇ കെല്ലിക്ക് കൈമാറിയത്. സന്ദേശത്തിൽ, അരക്ഷിതാവസ്ഥയുടെ നിഴലു വിരിയുന്ന ഈ ലോകത്തിൽ, നൈറ്റ്സ് ഓഫ് കൊളംബസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പാപ്പ പ്രത്യേകം നന്ദിയർപ്പിച്ചു. ഒപ്പം കുടുംബങ്ങളെ ചേർത്തുനിർത്തിക്കൊണ്ട് അംഗങ്ങൾ നൽകുന്ന ക്രിസ്തുസാക്ഷ്യത്തെ പാപ്പ അഭിനന്ദിക്കുകയും ചെയ്തു.

വാഴ്ത്തപ്പെട്ട മൈക്കൽ മക്ഗിവ്നിയുടെ ദർശനത്തിന്റെ വെളിച്ചത്തിൽ രൂപപ്പെടുകയും ഇന്നും നയിക്കപ്പെടുകയും ചെയ്യുന്ന സംഘടന, അപ്പസ്തോലിക തീക്ഷ്ണതയാൽ, പാവങ്ങൾക്കുള്ള സേവനത്തിലും, സഭയുടെ ഐക്യവും,സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിനും ഏറെ സഹായകരമായിട്ടുണ്ടെന്നും പാപ്പ പറഞ്ഞു. വിശ്വാസജീവിതത്തിൽ കുടുംബങ്ങളെ ഉറപ്പിച്ചുനിർത്തുവാനും, നവതലമുറക്ക് വിശ്വാസപരിശീലനം നൽകുവാനുമുള്ള സംഘടനയുടെ പ്രവർത്തനങ്ങളെയും പാപ്പ പ്രത്യേകം അനുസ്മരിച്ചു.

അമേരിക്കയിൽ നടന്ന ദിവ്യകാരുണ്യകോൺഗ്രസിനു നേതൃത്വം വഹിച്ചത് നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങളായിരുന്നു. എല്ലാവരുടെയും സമാധാനത്തിനും രക്ഷയ്ക്കും വേണ്ടി അർപ്പിക്കുന്ന വിശുദ്ധ കുർബാന നല്ല ഫലങ്ങൾ ജീവിതത്തിൽ നൽകട്ടെയെന്നും പാപ്പ ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group