ക്രൈസ്തവ ചരിത്ര മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നടന്നു

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തോടനുബന്ധിച്ച്‌ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ ക്രിസ്ത്യന്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശിലാസ്ഥാപനം ജാര്‍ഖണ്ഡ്‌ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. സാമുഹ്യ,സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലും നാടിന്റെ വളര്‍ച്ചയ്ക്കും ക്രൈസ്തവ സമൂഹം നല്‍കിയ സംഭാവനകള്‍ മറക്കാന്‍ കഴിയില്ലെന്നു ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന്‍ പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ സംഭാവനകള്‍ ഓര്‍മിക്കുന്നതായി മൂസിയം മാറുമെന്നും അദ്ദേഹം പറഞ്ഞു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ദീപം തെളിച്ചു ഉദ്ഘടാനം നിർവഹിക്കുകയും അടിസ്ഥാന ശില വെഞ്ചരിക്കുകയും ചെയ്തു. എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ തക്കവിധത്തില്‍ ഉയര്‍ന്നു വരുന്ന മ്യുസിയമായിരിക്കും ഇതെന്ന്‌ മാര്‍ ആലഞ്ചേരി അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.

മൂന്ന് വർഷം കൊണ്ട് 60 കോടി രൂപ മുതൽ മുടക്കിൽ പണി കഴിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഈ മ്യൂസിയം ഭാരതത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായിരിക്കും. ക്രിസ്തീയ സഭാ വിഭാഗങ്ങൾ ഭാരതത്തിന് വിവിധ മേഖലകളിലായി നൽകിയ സംഭാവനകളെ തലമുറകൾക്കു വേണ്ടി സംരക്ഷിക്കാനും പ്രദർശിപ്പിക്കാനും ഈ നൂതന സംരംഭത്തിന് സാധിക്കും.

കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. വിവിധ സഭാ മേലധ്യക്ഷന്മാരായ ജോസഫ്‌ മാര്‍ ഗ്രിഗോറിയസ്‌, ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, യൂഹാനോന്‍ മാര്‍ പോളികാര്‍പ്സ്‌, ഡോ. റോയ്സ്‌ നോജ്‌ വിക്ടര്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ റവ. ഡോ. തോമസ്‌ ചാത്തന്‍പറമ്പില്‍, ഫാ. ജോര്‍ജ്‌ പനയ്ക്കല്‍, ഫാ. മാത്യു നായ്ക്കംപറമ്പില്‍, റവ. ഡോ. അഗസ്റിന്‍ വല്ലൂരാൻ, ഫാ. ബിനോയ്‌ ചക്കാനിക്കുന്നേല്‍, സീറോമലബാർസഭ പി.ആർ.ഒ. റവ. ഡോ. ആന്റണി വടക്കേകര വി.സി., കോ-ഓര്‍ഡിനേറ്റര്‍ പി. ജെ. ആന്റണി, മുന്‍ എം. എല്‍. എ. തോമസ്‌ ഉണ്ണിയാടന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group