നാല് ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി, നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് ട്രാക്കില്‍ വെള്ളംകയറിയത് കാരണം നാല് ട്രെയിനുകള്‍ പൂർണ്ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കുമിടെ ട്രാക്കില്‍ വെള്ളം കയറിയത് കാരണമാണ് റദ്ദാക്കല്‍.

പൂർണ്ണമായും റദ്ദാക്കിയവ:

06445 ഗുരുവായൂർ- തൃശ്ശൂർ പ്രതിദിന എക്പ്രസ്

06446 തൃശ്ശൂർ- ഗുരുവായൂർ പ്രതിദിന എക്പ്രസ്

06497- ഷൊർണ്ണൂർ- തൃശ്ശൂർ എക്സ്പ്രസ്

06495-തൃശ്ശൂർ-ഷൊർണ്ണൂർ എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയവ:

16305-എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും

16791 – തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപ്പിക്കും

16302-തിരുവനന്തപുരം-ഷൊർണ്ണൂർ വേണാട് എക്സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും

12081- കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി ഷൊർണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും

16308-കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി ഷൊർണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും

16649-മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഷൊർണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും

16326- കോട്ടയം – നിലമ്ബൂർ അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും

12075 – കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നാകും യാത്ര ആരംഭിക്കുക

16650- കന്യാകുമാരി- മംഗളൂരു പരശുറാം എക്സ്പ്രസ് ഷൊർണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കും

16325- നിലമ്ബൂർ -കോട്ടയം എക്സ്പ്രസ് അങ്കമാലിയില്‍ നിന്ന് സർവീസ് തുടങ്ങും

16301- ഷൊർണ്ണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ് ചാലക്കുടിയില്‍നിന്നാകും സർവീസ് ആരംഭിക്കുക

16307- ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ഷൊർണ്ണൂരില്‍നിന്നാകും സർവീസ് ആരംഭിക്കുക.

16792- പാലക്കാട്-തിരുനല്‍വേലി പാലരുവി എക്സ്പ്രസ് ആലുവയില്‍നിന്നാകും സർവീസ് ആരംഭിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group