ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം 13ന്

കപ്പൂച്ചിൻ സന്യാസശ്രേഷ്ഠനുo ഇരിട്ടി പട്ടാരം വിമലഗിരി, ഭരണങ്ങാനം ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനുമായ ഫാ. ആർമണ്ട് മാധവത്തിന്റെ ദൈവദാസ പദവി പ്രഖ്യാപനം ജൂലൈ 13-ന്.

കരിസ്മാറ്റിക് നവീകരണരംഗത്തെ പ്രധാനിയായിരുന്നു ഫാ. ആർമണ്ട്. ദൈവദാസ പദവി പ്രഖ്യാപനവും തിരുകർമ്മങ്ങളും വിമലഗിരി ധ്യാനകേന്ദ്രത്തിന്റെ അങ്കണത്തിൽ നടക്കും. തിരുക്കർമ്മങ്ങൾക്കു തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും.

ഇതോടനുബന്ധിച്ചു നടക്കുന്ന വിശുദ്ധ കുർബാനയിൽ ആർച്ച്ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം, ആർച്ച് ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സഹകാർമികത്വം വഹിക്കും. വൈകുന്നേരം നാലിന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഫാ. ആർമണ്ടിനെക്കുറിച്ച് ഫാ. ബിജു ഇളമ്പച്ചൻ വീട്ടിൽ എഴുതിയ രണ്ടു പുസ്തകങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group