ഡിജിറ്റൽ ചലഞ്ചിൽ പങ്കാളിയായി ഫാ. ജോർജ് കൊച്ചുപറമ്പിൽ സ്മാരക ട്രസ്റ്റ്

ആലുവ: ആലുവ എംഎൽഎയുടെ ഡിജിറ്റൽ ചലഞ്ചിൽ പങ്കാളിയായി ഫാ. ജോർജ് കൊച്ചുപറമ്പിൽ സ്മാരകട്രസ്റ്റ് കുട്ടികളുടെ ഓൺലൈൻ പഠന സാമഗ്രികൾ വാങ്ങുന്നതിനായി ട്രസ്റ്റിനുവേണ്ടി ഒരു ലക്ഷം രൂപയുടെ ചെക്ക് കാഞ്ഞൂർ വടക്കുംഭാഗം പ്രേഷിതരം കോൺഗ്രിഗേഷൻ മഠത്തിന്റെ മദർ ഡോണ, അൻവർ സാദത്ത് എംഎ ൽഎയ്ക്ക് കൈമാറി. കാലടി പള്ളി വികാരി ഫാ. ജോൺ പുതുവ, പഞ്ചായത്തംഗം കെ. പോളച്ചൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സർക്കാർ, എയ്ഡഡ് വിദ്യാലയത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന അർഹരായ വിദ്യാർഥികൾക്ക് ടിവി, സ്മാർട്ട് ഫോൺ, ടാബ് എന്നിവ നൽകാനാണ് ഉപയോഗിക്കുകയെന്ന് അൻവർ എംഎൽഎ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ വി ദ്യാർഥികളുടെ പട്ടികയാണ് ഇതിന് ഉപയോഗിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group