ഭരണകൂട ഭീകരതയുടെ ഇരയായി നീതി നിഷേധിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനാണ് ഫാ. സ്റ്റാന്‍ സ്വാമിയെന്ന് കെആര്‍എല്‍സിസി ലെയ്റ്റി കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അലക്സ് വടക്കുംതല.
ഫാ. സ്റ്റാന്‍ സ്വാമിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡിൽ ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെതിരേ പോരാട്ടം നടത്തിയ ഫാ. സ്റ്റാന്‍ സ്വാമിയെ ഐഎന്‍എ മാവോയിസ്റ്റ് എന്നു മുദ്രകുത്തി യുഎപിഎ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. മുംബൈയില്‍ ജുഡീഷല്‍ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലായിരുന്നു മരണം. പാര്‍ക്കിൻസന്‍സ് രോഗബാധിതനായ അദ്ദേഹത്തിന് ജയിലില്‍ കടുത്ത അനീതിയാണു നേരിടേണ്ടി വന്നത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ പോലും കോടതിക്ക് ഇടപെടേണ്ടിവന്നെന്നും ഡോ. വടക്കുംതല അനുസ്മരിച്ചു. സ്റ്റാന്‍ സ്വാമിയോടൊപ്പം അവസാനനാളുകളില്‍ ഉണ്ടായിരുന്ന ഈശോസഭാംഗമായ പ്രമുഖ ജെസ്യൂട്ട് വൈദികന് ഡോ. ഫ്രേസര്‍ മാസ്കാരനസ് അനുസ്മരണ പ്രഭാഷണം നടത്തി. കെഎല്‍സിഎ, കെസിവൈഎം ലാറ്റിന്‍, തിയോളജിക്കല്‍ വിസ്ഡം സ്റ്റുഡന്‍സ് ഫോറം എന്നിവ സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഫാ. റൂബിള്‍ മാര്ട്ടിന് അധ്യക്ഷത വഹിച്ചു. ജോസഫ് ജൂഡ്, ആന്റണി നോറോണ, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് ഷൈജു റോബിന്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, തിയോളജി വിസ്ഡം സ്റ്റുഡന്റ്സ് ഫോറം സെക്രട്ടറി ആന്റണി റോമി, പി.ജെ. ജിജോ, ജോയി ഗോതുരുത്ത്, ഫാ. അലക്സ്, ബിജു ജോസി, ജോസഫ് ആഞ്ഞിപറമ്പില്‍, റീന ജേക്കബ്, അമല എന്നിവര്‍ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group