ഫാ. ജാക്വെസ് ഹാമെലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാര നടപടികൾ തുടങ്ങി

2016 ജൂലൈ 26ന് വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരിക്കവെ തീവ്രവാദികൾ കഴുത്തറുത്തുകൊന്ന ഫാ. ജാക്വെസ് ഹാമെലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്ഗൂഢാലോചനയെക്കുറിച്ചുള്ള വിചാരണ നടപടികൾ ആരംഭിച്ചു.അടുത്ത നാല് ആഴ്ചത്തേക്കാണ് വിചാരണ നടക്കുന്നത്.ഭീകരവാദികളുമായി ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന മൂന്നുപേർക്ക് 30 വർഷത്തെ ജയിൽ ശിക്ഷ
ചുമത്തിയിട്ടുണ്ട്. ഫാദറിന്റെ കൊലപാതകത്തെക്കുറിച്ച് ഇവർക്ക്അറിയാമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ വാദം.

പത്തൊമ്പതു വയസുളള രണ്ടുപേരായിരുന്നു ക്രൂര കൃത്യം ചെയ്തത്. ഒരാൾ ഫാ. ഹാമെലിന്റെ കഴുത്ത് അറുത്തപ്പോൾ മറ്റേ ആൾ വിശ്വാസികളെ ബന്ദികളാക്കിയിരുന്നു. ഇതിനിടെ ഫാ. ജാക്വെസിന്റെ നാമകരണ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group