ഫാ. ജയിംസ് കോട്ടായിലിന്റെ ചരമവാർഷികം ആചരിച്ചു.

റാഞ്ചിയിലെ നവാറാട് ഇടവകയിൽ രക്തസാക്ഷിത്വം വഹിച്ച ഫാ. ജയിംസ് കോട്ടായിലിന്റെ 57-ാം ചരമവാർഷികം പാലാ രൂപതയിലെ തുരുത്തിപ്പള്ളി സെന്റ് ജോൺ ദ് ബാപ്റ്റിസ്‌റ്റ് ഇടവകയിൽ നടന്നു.

വികാരി ഫാ. ജോസ് നെല്ലിക്കാത്തെരുവിൽ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു.
തൃശൂർ വലക്കാവ് സെൻ്റ് ജോസഫ് പള്ളിയിലും ചരമവാർഷികം ആചരിച്ചു. കുർബാനയ്ക്ക് ഫാ. മാത്യു കോട്ടായിൽ കാർമികത്വം വഹിച്ചു.
തുടർന്ന് നടന്ന അനുസ്മരണയോഗത്തിൽ ജോയി കോട്ടായിൽ വലക്കാവ്, ഫാ. മാത്യു കോട്ടായിൽ, കുടുംബയോഗം സെക്രട്ടറി സിജു കോട്ടായിൽ, കുടുംബയോഗം പ്രസിഡന്റ് രാജേഷ് ജയിംസ് കോട്ടായിൽ, ട്രഷറർ ജോമി കോട്ടായിൽ, സിസ്‌റ്റർ ലിസി ജോസ് തോപ്പിൽ, സിസ്റ്റർ ‌സ്റ്റെഫി, ഡോ. ഷിബു കോട്ടായിൽ, സോണി ബാബു കോട്ടായിൽ, ജിനു കോട്ടായിൽ എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m