മിസോറാം സംസ്ഥാനത്തിലെ ഐത്സാവൽ രൂപതയുടെ പുതിയ സഹായമെത്രാനായി ഫാ. ജൊവാക്കിം വാൽഡെറിനെ പാപ്പാ നാമനിർദ്ദേശം ചെയ്തു.
ബാരക്ക് വാല്ലി പ്രദേശത്തെ എപ്പിസ്ക്കോപ്പൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന അദ്ദേഹത്തെ ഇന്നലെയാണ് ഫ്രാൻസിസ് പാപ്പാ സഹായമെത്രാനായി നിയമിച്ചത്.
കർണ്ണാടക സംസ്ഥാനത്തിലെ നിർക്കാനിൽ 1956 ഏപ്രിൽ 20ന് ജനിച്ച നിയുക്ത സഹായമെത്രാൻ ജൊവാക്കിം വാൽഡെർ, 1986 ഏപ്രിൽ 26-നാണ് ഐത്സാവൽ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ചത്. ശേഷം അദ്ദേഹം സഹവികാരി, വികാരി, വിദ്യാലയ മേധാവി എന്നീ നിലകളിൽ വിവിധ ഇടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group