കൊച്ചി : അജപാലകൻ, എഴുത്തുകാരൻ, പത്രാധിപർ, വാഗ്മി, സർവ്വോപരി മാനവികതയുടെയും സർവ്വധർമ്മ സാഹോദര്യത്തിന്റെയും മായാത്ത മുദ്രകൾ പൊതുസമൂഹത്തിൽ പതിപ്പിച്ച കർമ്മയോഗി ബഹു. ജോസ് തച്ചിലച്ചൻ അന്തരിച്ചു.
തൃക്കാക്കര വിജോഭവൻ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന അച്ചൻ. സംസ്കാരം ഞാറയ്ക്കൽ സെൻറ് മേരീസ് പള്ളിയിൽ ഇന്ന് (10-02-2023) ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും.
എറണാകുളം- അങ്കമാലി അതിരൂപതയിലെ ചുണങ്ങംവേലി, അശോകപുരം, മേലൂർ ഇടവകകളിൽ അസിസ്റ്റൻറ് വികാരിയായും കാടുകുറ്റി,വാഴക്കുളം, അശോകപുരം, കൈപ്പട്ടൂർ , ആമ്പല്ലൂർ, പള്ളുരുത്തി, കരയാംപറമ്പ്, വേങ്ങൂർ , കാരണക്കോടം, തോപ്പിൽ, കോക്കമംഗലം, മുട്ടം, കൊതവറ, ചക്കരപ്പറമ്പ്, നീറിക്കോട് ,തുതിയൂർ, പുത്തൻപള്ളി എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എകെസിസിയുടെ അതിരൂപതാ ഡയറക്ടർ, കൃപാലയം ഡയറക്ടർ, അമ്മ മാസികയുടെ അസോസിയേറ്റ് എഡിറ്റർ, മലബാർ മെയിലിന്റെ എഡിറ്റർ, കെസിവൈഎമ്മിന്റെ ആദ്യരൂപമായിരുന്ന കാത്തലിക് യൂത്ത് ഫെഡറേഷന്റെ ഡയറക്ടർ, എറണാകുളം ബസിലിക്കയോട് ചേർന്നുള്ള ആരാധനാ ചാപ്പലിന്റെ ചാപ്ലയിൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
സീറോ മലബാർ സഭയുടെ ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group