ഫാ.ജോയ് കരയാമ്പുറം അന്തരിച്ചു.

പട്‌ന: പട്നയിൽ മുൻ ജെസ്യൂട്ട് പ്രൊവിൻഷ്യാളായിരുന്ന ഫാ.ജോയ് കരയാമ്പുറം എസ്. ജെ (65)അന്തരിച്ചു.ഫാ.ജോയ് ഇന്നലെ രാവിലെ 10:23 ന് പട്ന നഗരപ്രാന്തമായ പട്ടാലിപുത്രയിലെ റൂബൻ മെമ്മോറിയൽ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. വൈകുന്നേരം കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ജെസ്യൂട്ട് സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച ശേഷം ഏപ്രിൽ 22-ന് പട്നയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ നില വഷളായതിനെത്തുടർന്ന് ഏപ്രിൽ 28 ന് പട്ടാലിപുത്ര ആശുപത്രിയിലേക്ക് മാറ്റിയതായി ജെസ്യൂട്ട് ആസ്ഥാനത്തു നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. മരണസമയത്ത് പട്നയിലെ ദിഘയിലെ സെന്റ് സേവ്യേഴ്സ് കോളേജിലെ റെക്ടറായിരുന്നു ഫാ.ജോയ്.
നേരത്തെ ദില്ലിയിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയമ സഹായ സെല്ലിന്റെ തലവനായിരുന്നു ഇദ്ദേഹം.കോവിഡ് -19 ബാധിച്ച് മരണപ്പെട്ട 40 ലധികം കത്തോലിക്കാ പുരോഹിതന്മാരിൽ ഫാ.ജോയ് ഉൾപ്പെടുന്നു.1955 സെപ്റ്റംബർ 22 ന് ജനിച്ചു
ഇദ്ദേഹം 1979 ൽ സൊസൈറ്റി ഓഫ് ജീസസിന്റെ പട്ന പ്രവിശ്യയിൽ ചേരുകയും 1991 ഡിസംബർ 31 ന് പൗരോഹിത്യം സ്വീകരിച്ചു. 2020 നവംബർ 8 ന് സെന്റ് സേവ്യേഴ്സ് കോളേജ് റെക്ടറായി ചുമതലയേറ്റു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group