‘നൈറ്റ്സ് ഓഫ് കൊളംബസ്’ സ്ഥാപകൻ ഫാ. മക്ഗിവ്നി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ഫാ. മൈക്കേൽ മക്ഗിവ്നിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഒരു നൂറ്റാണ്ട്‌ കാലത്തോളം ജീവകാരുണ്യ രംഗത്ത് സജീവമായ  ‘നൈറ്റ്സ് ഓഫ് കൊളംബസ്’ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനാണ് വാഴ്ത്തപ്പെട്ട മക്ഗിവ്നി. ഒക്ടോബര് മാസം 31ന് ഫ്രാൻസിസ്  മാർപ്പാപ്പ കണക്റ്റികട്ടിലെ ഹാർട്ട്ഫോർഡിലെ സെന്റ്‌ ജോസഫ് കത്തീഡ്രലിൽവെച്ചാണ് അദ്ദേഹത്തെ  വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക ഉത്തരവ്  വായിച്ച ചടങ്ങിന്റെ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചത്  നെവാർക്ക് മെത്രാപ്പോലീത്ത കർദ്ദിനാൾ ജോസഫ് ടോബിനായിരുന്നു. വിശുദ്ധ കുർബാനയോടെ ആയിരുന്നു ചടങ്ങുകൾക്ക് തുടക്കം. വാഴ്ത്തപ്പെട്ട മക്ഗിവ്നി ജനിച്ച ഓഗസ്റ്റ് 12നും (1852), മരണപ്പെട്ട ഓഗസ്റ്റ് 14നും (1890) ഇടക്കുള്ള ഓഗസ്റ്റ് 13 ആണ് അദ്ദേഹത്തിന്റെ തിരുനാൾ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

യുക്രൈൻ കത്തോലിക്കാ സഭാ പ്രതിനിധികൾ ഉൾപ്പെടെ നിരവധി മെത്രാപ്പോലീത്തമാരും മെത്രാന്മാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സുവിശേഷം പ്രഘോഷിക്കുവാനുള്ള മക്ഗിവ്നിയുടെ ആവേശവും, തന്റെ സഹോദരീ-സഹോദരൻമാരോടുള്ള അദ്ദേഹത്തിന്റെ സൗമ്യ  മനോഭാവവും, ക്രിസ്തീയ ഐക്യവും, സാഹോദര്യത്തിന്റേയും അസാധാരണ സാക്ഷ്യമാണ് മക്ഗിവ്നിയെ വാഴ്ത്തപ്പെട്ട പദവിക്കർഹനാക്കിയതെന്ന് പാപ്പ അപ്പസ്തോലിക ലേഖനത്തിൽ  രേഖപ്പെടുത്തി. ബാൾട്ടിമോർ മെത്രാപ്പോലീത്ത ഫാ. മക്ഗിവ്നിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തതും ചടങ്ങിലെ ശ്രദ്ധേയ ഘടകമായിരുന്നു.

 ഫാ. മക്ഗിവ്നിയുടെ മാദ്ധ്യസ്ഥത്താൽ രോഗശാന്തി ലഭിച്ച മൈക്കേൽ ഷാച്ചെലും, മാതാപിതാക്കളും സഹോദരൻമാരും ഫാ. മക്ഗിവ്നിയുടെ തിരുശേഷിപ്പടങ്ങിയ അരുളിക്ക കർദ്ദിനാൾ ടോബിന് കൈമാറി.  വാഴ്ത്തപ്പെട്ട മക്ഗിവ്നിയുടെ ജീവചരിത്രം സുപ്രീം നൈറ്റ് കാൾ ആൻഡേഴ്സൻ ചടങ്ങിൽ വായിക്കുക ഉണ്ടായി. ഗർഭാവസ്ഥയിൽ ശരീരത്തിൽ ജലാംശം കൂടിയ മാരകമായ രോഗാവസ്ഥയിൽ നിന്നും മൈക്കേൽ ഷാച്ചെലിനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ഫാ. മക്ഗിവ്നിയുടെ മാധ്യസ്ഥമാണെന്ന് വത്തിക്കാൻ അംഗീകരിച്ചിരുന്നു. ഫാ. മൈക്കേൽ മക്ഗിവ്നി  സ്ഥാപിച്ച നൈറ്റ്സ് ഓഫ് കൊളംബസ് ഇന്ൻ 20 ലക്ഷത്തിലധികം അംഗങ്ങളുള്ള ഒരു അന്താരാഷ്‌ട്ര ജീവകാരുണ്യ സംഘടനായി വളർന്നു കഴിഞ്ഞുവെന്നു കർദ്ദിനാൾ ടോബിൻ ഓർമ്മപ്പെടുത്തി. ആഗോളതലത്തിൽ ദുരിതമനുഭവിക്കുന്നവരും, അടിച്ചമർത്തപ്പെട്ടവരും, അഭയാർത്ഥികളുമായ ക്രിസ്ത്യാനികൾക്കിടയിൽ നിരവധി സാമ്പത്തിക സഹായം നൽകിയ സംഘടനയാണ് നൈറ്റ്സ് ഓഫ് കൊളംബസ്. അഭയാർഥികൾക്കിടയിലും ദുരിതമനുഭവിക്കുന്നവർക്കിടയിലും നിരവധിയായ കരുണ്ണ്യപ്രവർത്തനങ്ങൾ വാഴ്ത്തപ്പെട്ട മക്ഗിവ്നിയുടെ നൈറ്റ്സ് ഓഫ് കൊളംബസ് വഴി ഇന്നും നടത്തപെടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group