കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയുടെ വികാരിയായി ഫാ. ആന്റണി പൂതവേലിലിനെ നിയമിച്ചു. ഇവിടെ വികാരിയായിരുന്ന മോണ്‍. ആന്റണി നരികുളത്തെ മൂഴിക്കുളം ഫൊറോന വികാരിയായും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇരുവര്‍ക്കും ഇന്നലെ നല്കി.
അടഞ്ഞുകിടക്കുന്ന ബസിലിക്ക തുറന്ന് ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന സീറോ മലബാര്‍ സിനഡിന്റെ നിര്‍ദേശവും ഇതുസംബന്ധിച്ച വത്തിക്കാന്റെ മാര്‍ഗനിര്‍ദേശങ്ങളും ജൂണ്‍ 22ന് മോണ്‍. നരികുളത്തിനു നല്‍കിയിരുന്നു.
ജൂലൈ രണ്ടിനുമുമ്പ് ഇവ നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാനമൊഴിയണമെന്നും ഇല്ലെങ്കില്‍ സ്ഥലം മാറ്റമുണ്ടാകുമെന്നും അപ്പസ്തോലിക് അഡ്മനിസ്ട്രേറ്റർ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, എതിര്‍പ്പുകളെത്തുടര്‍ന്ന് ബസിലിക്ക തുറന്ന് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനുള്ള നിര്‍ദേശം നടപ്പാക്കാന്‍ തനിക്കാകില്ലെന്നു ഫാ. നരികുളം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ അറിയിച്ചു. തുടര്‍ന്നാണ് മാര്‍ താഴത്ത് സ്ഥലംമാറ്റ ഉത്തരവ് നല്‍കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group