സിറോ മലബാർ സഭയുടെ ആത്മീയ ചരിത്രത്തിലെ ശ്രദ്ധേയ വ്യക്തിത്വവും
കർമ്മധീരനുമായിരുന്ന ഫാ. പ്ലാസിഡ് ജോസഫ് പൊടിപാറ മത്പാനെ തിരുസഭ ഏറെ അഭിമാനത്തോടെ ഓർക്കുന്ന ദിവസമാണിന്ന് 1899 ഒക്ടോബർ 3-ന് കോട്ടയം മാന്നാനത്ത് ജനിച്ച പ്ലാസിഡ് അച്ചൻ, 1985-ഏപ്രിൽ 27-ന് 86-മത്തെ വയസ്സിൽ ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ വച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭാരത സഭയെക്കുറിച്ചും, സമുദായത്തേക്കുറിച്ചും, രാജ്യത്തേക്കുറിച്ചുമുള്ള പ്ലാസിഡ് മൽപ്പാന്റെ നിരീക്ഷണങ്ങളും, രചനാ വൈഭവവും എത്ര പഠിച്ചാലും തീരാത്ത യഥാർഥ്യമായി ഇന്നും നിലകൊള്ളുന്നു ഭാഗ്യസ്മരണാർഹനായ ഏഴു ദശകങ്ങൾക്ക് മുമ്പ് സിറിയൻ ക്രൈസ്തവ സമൂഹങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ മൽപ്പാൻ കുറിച്ചു വച്ചത് ഇങ്ങനെയാണ് : ”സംസ്കാരത്തിൽ ഹിന്ദുവും മതവിശ്വാസത്തിൽ ക്രിസ്ത്യാനിയും, ആരാധനയിൽ പൗരസ്ത്യരുമെന്ന് ”പ്രമുഖ ദൈവ ശാസ്ത്ര പഠനകേന്ദ്രമായ ധർമ്മാരാമിന്റെ കവാടത്തിലും ഈ വാക്കുകൾ നമുക്ക് കാണാം കാലത്തിന്റെ മാറ്റങ്ങള്‍ക്കൊന്നും ഇളക്കനാവാത്തവിധം സ്ഥിതപ്രജ്ഞന്‍ പൗരസ്ത്യ സുറിയാനി (കല്‍ദായ) സഭകളുടെ ചരിത്രനാള്‍വഴികളത്രയും അദ്ദേഹത്തിന് മനഃപാഠമായിരുന്നു. മാര്‍ത്തോമാ നസ്രാണി (സീറോ-മലബാര്‍) സഭയുടെ സ്പന്ദനങ്ങള്‍ തന്റെ ഹൃദയത്തുടിപ്പുകളായി കണ്ട അനന്യനായ സി.എം.ഐ. സന്യാസി. സന്യാസത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും ഉദ്ദേശവും മിശിഹായുടെ സഭയില്‍ ഹൃദയമായി നിലകൊള്ളുക എന്നതാണെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. നിഷ്കളങ്കമായി ചിരിക്കുകയും, നിഷ്കപടമായി സംസാരിക്കുകയും, നിഷ്കളങ്കമായി മാത്രം കോപിക്കുകയും ചെയ്തിരുന്ന നിര്‍മ്മലചരിതനായ ആ മഹാത്മാവിന്റെ 36-മത് ചരമ വാർഷിക ദിനത്തിൽ പ്രാർത്ഥനാജ്ഞലികൾ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group