തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ജസ്യൂട്ട് വൈദികന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാർച്ച് 15 ലേക്ക് നീട്ടിവെച്ചു.
കേസിൽ പുതിയതായി ആധികാരിക രേഖകൾ സമർപ്പിക്കാൻ ഉണ്ടെന്ന് NIA യുടെ ആവശ്യം പരിഗണിച്ചാണ് കേസ് 15 ലേക്ക് മാറ്റിയത്
കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് മഹാരാഷ്ട്രയിലെ കോരഗവ് ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജസ്യൂട്ട് വൈദികനായ സ്റ്റാൻ സ്വാമി ഉൾപ്പെടെ 16 പേരെ NIA അറസ്റ്റ് ചെയ്തത്.
എന്നാൽ മതിയായ തെളിവുകളില്ലാതെയാണ് ആദിവാസികളുടെ യും ദരിദ്രരായ ഗോത്രവർഗ്ഗ കാർക്ക് വേണ്ടിയും പോരാടിയ ഈ മിഷനറി വൈദികനെ അറസ്റ്റ് ചെയ്തത്.
കേസ്മായി ബന്ധപ്പെട്ട് പുറത്തിറക്കിയ അമേരിക്കൻ ഡിജിറ്റൽ കമ്പ്യൂട്ടർ ലബോറട്ടറിയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടറിൽ തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് കണ്ടെത്തിയിരുന്നു, ജാമ്യം പോലും നിഷേധിച്ച് നാല് മാസത്തിലേറെയായി ജയിലിൽ കഴിയുന്ന ഫാദർ സ്വാമിയുടെ ആരോഗ്യ അവസ്ഥ ഇപ്പോൾ വളരെ മോശമാണ്. പാർക്കിൻസൺ രോഗവും അദ്ദേഹത്തെ ബാധിച്ചിരിക്കുന്നു. നിരപരാധിയായ സ്വാമിയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ട് യുകെ മെത്രാൻ സമിതിയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയും ക്രിസ്ത്യൻ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻകർദിനാൾ സംഘവും സ്റ്റാൻ സ്വാമി യുടെ മോചനം ആവശ്യപ്പെട്ടിരുന്നു,
നിരപരാധിയായ ഈ ജസ്യൂട്ട് വൈദികന്റെ മോചനത്തിനായുള്ള പ്രാർത്ഥനയിലാണ് ഇപ്പോൾ ഇന്ത്യൻ ക്രൈസ്തവ സമൂഹം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group