ആലപ്പുഴ : ഭരണകൂട ഭീകരതയുടെ ഇരയായി ഒരു വർഷം മുൻപ് ജയിലിൽ വച്ച് മരിച്ച ഫാ. സ്റ്റാൻ സ്വാമിയെ KLCA ആലപ്പുഴ രൂപതാ സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ കർമ്മ സദനിൽ വച്ച് വൈകുന്നേരം 5.30ന് നടന്ന പരിപാടിയിൽ അനുസ്മരിച്ചു.
അനുസ്മരണ സമ്മേളനത്തിന് KLCA ആലപ്പുഴ രൂപതാ പ്രസിഡന്റ് ശ്രീ പി ജി ജോൺ ബ്രിട്ടോ അധ്യക്ഷത വഹിച്ചു. കേരള സർക്കാർ മുൻ പൊതുമരാമത്ത് മന്ത്രി ശ്രീ ജി സുധാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ ഫാ സ്റ്റാൻ സ്വാമി അംഗം ആയിരുന്ന ഈശോ സഭയിലെ ജെസൂറ്റ് വൈദികനായ ഫാ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. KLCA ആലപ്പുഴ രൂപതാ ഡയറക്ടർ റവ ഫാ ജോൺസൻ പുത്തൻവീട്ടിൽ അനുസ്മരണ പ്രഭാഷണം നടത്തി. യോഗത്തിൽ പങ്കെടുത്തവർ റവ ഫാ സ്റ്റാൻ സ്വാമിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. KLCA ആലപ്പുഴ രൂപതാ ജനറൽ സെക്രട്ടറി ശ്രീ സന്തോഷ് കൊടിയനാട് സ്വാഗതവും, KLCA ആലപ്പുഴ രൂപതാ ട്രഷറർ ശ്രീ ബിജു ജോസി കരുമാഞ്ചേരി നന്ദിയും രേഖപെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group