ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണo:മജിസ്റ്റീരിയല്‍തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ്..

മുംബൈ: മാവോവാദി ബന്ധം ആരോപിച്ച് കസ്റ്റഡിയില്‍ കഴിയുന്നതിനിടെ മരണപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനും ജസ്യൂട്ട് പുരോഹിതനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിൽ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ജയില്‍ വകുപ്പ്.
പോലിസ് കസ്റ്റഡിയിലോ ജുഡീഷ്യല്‍ കസ്റ്റഡിയിലോ മരണപ്പെട്ടാല്‍ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്തണമെന്നും നടപടിക്രമമനുസരിച്ച് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങുമെന്നും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് റാഞ്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ആദിവാസികൾക്കും ദളിതർക്കുമിടയിൽ സജീവമായിരുന്ന മനുഷ്യാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമി ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.
സ്റ്റാർ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം ആഗോളതലത്തിൽ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ജയിൽ വകുപ്പിന്റെ പുതിയ തീരുമാനം .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group