മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിമാര്‍ക്കെതിരെ മത്സ്യത്തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തിന്‍റെ പേരില്‍ ഫാ. യൂജിന്‍ പേരേരക്കെതിരെ കേസെടുത്ത നടപടിയില്‍ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. മന്ത്രിമാരാണ് പ്രകോപനം ഉണ്ടാക്കിയത്. മുതലപ്പൊഴി പ്രശ്നം പരിഹരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പ് നല്‍കിയ സർക്കാർ ഇതുവരെ ചെറുവിരൽ അനക്കിയില്ല. സർക്കാർ തീര പ്രദേശക്കാരെ ശത്രുക്കളായി കാണുന്നു. യൂജിൻ പെരേരയ്ക്കെതിരായ കേസ് അടിയന്തരമായി പിൻവലിക്കണം. അതിജീവന സമരത്തെയാണ് സർക്കാർ തള്ളിപ്പറയുന്നത്. വൈകാരികമായി പ്രതികരിക്കുന്നവരാണ് തീരദേശത്തുള്ളവർ. സാന്ത്വനത്തിന്‍റെ വാക്കായിരുന്നു മന്ത്രിമാർ പറയേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group