ഫാ. സ്റ്റുവിനെക്കുറിച്ചുള്ള സിനിമ എല്ലാവർക്കും പ്രചോദനം നൽകുന്നതാണെന്ന് അമേരിക്കൻ നടനും ഓസ്കാർ നോമിനിയും കത്തോലിക്കാ വിശ്വാസിയുമായ മാർക്ക് വാൽബെർഗ്.കഴിഞ്ഞദിവസം ഇ ഡബ്ല്യൂ ടി എൻ ന്റെ ‘ദി വേൾഡ് ഓവറിനു’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ‘ഫാ. സ്റ്റു’ എന്നാണ് സിനിമയുടെ പേര്“ഒരു കാലത്ത് ബോക്സറായിരുന്ന, അമേരിക്കക്കാരനായ
വൈദികനെക്കുറിച്ചുള്ള സിനിമയാണ് “ഫാ. സ്റ്റു.’ ദൈവവുമായുള്ള ബന്ധത്തിന് പ്രാധ്യാനം നൽകുന്ന ഈ സിനിമ ആരെയും പ്രചോദിപ്പിക്കുന്നതാണ്. എല്ലാവരും കേൾക്കേണ്ട ഒരു കഥയും സന്ദേശവുമാണ് ഈ സിനിമയിലുള്ളത്. മൊണ്ടാനയിൽ നിന്നുള്ള ഈ വൈദികൻ 2014ൽ അപൂർവ്വ പേശീരോഗത്താലാണ് മരിച്ചത് ” വാൽബെർഗ് പറഞ്ഞു.ഫാ. സ്റ്റു ഒരു മികച്ച കായികതാരമായിരുന്നു . മൊണ്ടാനയിലെ കാത്തലിക് സർവ്വകലാശാലയായ കരോൾ കോളേജിലെ മികച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു അദ്ദേഹം. പക്ഷേ, അപ്പോൾ അദ്ദേഹം ഒരു കത്തോലിക്കൻ അല്ലായിരുന്നു. പിന്നീട് ബോക്സിംഗിലേക്കു തിരിയുകയും 1985 ലെ മൊണ്ടാന ഗോൾഡൻ ഗ്ലൗസ് ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു. പിന്നീട് ഒരു അഭിനേതാവാകുന്നതിനായി ലോസ് ഏഞ്ചൽസിലേക്കു മാറി. അവിടെ അദ്ദേഹം ഒരു മ്യൂസിയം തൊഴിലാളിയായി വർഷങ്ങളോളം ജോലി ചെയ്തു. ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തിന്റെ കാർ ഒരു അപകടത്തിൽപെട്ടു. അത്ഭുതകരമായി ആ അപകടത്തെ അതിജീവിച്ച സ്റ്റു, താമസിയാതെ ഒരു കത്തോലിക്കാ വിശ്വാസിയായി മാമ്മോദീസ സ്വീകരിച്ചു. ആ നിമിഷം തന്നെ താൻ ഒരു വൈദികനാകുമെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു.
2003 ൽ അദ്ദേഹം ഒറിഗോണിലെ മൗണ്ട് ഏഞ്ചൽ സെമിനാരിയിൽ പ്രവേശിച്ചു. സെമിനാരിയിലായിരിക്കെ ഡോക്ടർമാർ, ഒരു മുഷ്ടിയോളം വലിപ്പമുള്ള ട്യൂമർ അദ്ദേഹത്തിൽ കണ്ടെത്തുകയും അദ്ദേഹത്തിന് ഇൻക്ലൂഷൻ ബോഡി മയോസിറ്റിസ് എന്ന രോഗം ഉണ്ടെന്ന് സ്ഥീരീകരിക്കുകയും ചെയ്തു. പിന്നീട് ഈ രോഗത്തിന് ചികിത്സയിലായിരുന്നു. ഏഴു വർഷം വൈദികനായി സേവനമനുഷ്ഠിച്ച അദ്ദേഹം 2014 ലാണ് അന്തരിച്ചത്. തീർച്ചയായും ഈ സിനിമ എല്ലാവർക്കും പ്രചോദനമാകും എന്നും താരം പറയുന്നു.
ആറു വർഷം കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണo പൂർത്തിയാക്കിയിരിക്കുന്നത്.റോസലിൻഡ് റോസിനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും. വാൽബെർഗ് തന്നെയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഫാ. സ്റ്റുവിനെ അവതരിപ്പിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group