ഫാ. ​വ​ർ​ഗീ​സ് മു​ഴു​ത്തേ​റ്റിന് വിടനൽകി നാട്…

കൊച്ചി : മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന​​​​ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യും മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റും വി​​​​ൻ​​​​സെ​​​​ൻ​​​​ഷ്യ​​​​ൻ കോ​​​​ൺ​​​​ഗ്രി​​​​ഗേ​​​​ഷ​​​​നി​​​​ലെ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പ്രോ​​വി​​​​ൻ​​​​സ് അം​​​​ഗ​​​​വു​​​​മാ​​​​യ ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് മു​​​​ഴു​​​​ത്തേ​​​​റ്റിന്റെ മൃതദേഹ സംസ്കാരം കോ​​​​ട്ട​​​​യം, അ​​​​ടി​​​​ച്ചി​​​​റ വി​​​​ൻ​​​​സെ​​​​ൻ​​​​ഷ്യ​​​​ൻ ആ​​​​ശ്ര​​​​മ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ നടന്നു.

സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്ന ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് മു​​​​ഴു​​​​ത്തേ​​​​റ്റ് കേ​​​​ര​​​​ള മ​​​​ദ്യ നി​​​​രോ​​​​ധ​​​​നസ​​​​മി​​​​തി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ്, പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്നീ ചു​​​​മ​​​​ത​​​​ല​​​​ക​​​​ളി​​​​ൽ ദീ​​​​ർ​​​​ഘ​​​​കാ​​​​ലം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. ത​​​​ദ്ദേ​​​​ശ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ളു​​​​ടെ മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​നാ​​​​ധി​​​​കാ​​​​രം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു കി​​​​ട്ടാ​​​​നാ​​​​യു​​​​ള്ള, 953 ദി​​​​വ​​​​സ​​​​ത്തെ മ​​​​ല​​​​പ്പു​​​​റം സ​​​​മ​​​​ര​​​​ത്തി​​​​ലും ഹൈ​​​​ക്കോ​​​​ട​​​​തി പ്രൊ​​​​ട്ട​​​​ക്‌​​ഷ​​​​നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​പോ​​​​ന്ന താ​​​​മ​​​​ര​​​​ശേ​​​​രി​​ ബാ​​​​ർ അ​​​​ട​​​​പ്പി​​​​ച്ച 160 ദി​​​​വ​​​​സ സ​​​​മ​​​​ര​​​​ത്തി​​​​ലും നേ​​​​തൃ​​​​ത്വം വ​​​​ഹി​​​​ച്ചു. ഒ​​​​ന്ന​​​​ര ദ​​​​ശാ​​​​ബ്ദ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​ ന​​​​ട​​​​ന്ന എ​​​​ല്ലാ മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന സ​​​​മ​​​​ര​​​​ങ്ങ​​​​ളി​​​​ലും വാ​​​​ഹ​​​​ന ജാ​​​​ഥ​​​​ക​​​​ളി​​​​ലും ഫാ. ​​​​മു​​​​ഴു​​​​ത്തേ​​​​റ്റ് സ​​​​ജീ​​​​വ​​​​മാ​​​​യി പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. അ​​​​ധഃ​​​​സ്ഥി​​​​ത വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​യും മ​​​​ദ്യ​​​​ത്തി​​​​ന​​​​ടി​​​​മ​​​​പ്പെ​​​​ട്ട കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​യും പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ക്കാ​​​​ൻ നി​​​​ര​​​​വ​​​​ധി ക്ഷേ​​​​മപ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്തു ന​​​​ട​​​​പ്പാ​​​​ക്കി.

തൊ​​​​ടു​​​​പു​​​​ഴ, നെ​​​​ടി​​​​യ​​​​ശാ​​​​ല മു​​​​ഴു​​​​ത്തേ​​​​റ്റ് ഔ​​​​സേ​​​​പ്പി​​​​ന്‍റെ​​​​യും അ​​​​ന്ന​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​യി 1938 ജ​​​​നു​​​​വ​​​​രി 30നു ​​​​ജ​​​​നി​​​​ച്ച അ​​​​ദ്ദേ​​​​ഹം, വി​​​​ൻ​​​​സെ​​​​ൻ​​​​ഷ്യ​​​​ൻ കോ​​​​ൺ​​​​ഗ്രി​​​​ഗേ​​​​ഷ​​​​നി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ സാ​​​​മൂ​​​​ഹി​​​​ക ഭ​​​​ര​​​​ണനി​​​​ർ​​​​വ​​​​ഹ​​​​ണമേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സ്തു​​​​ത്യ​​​​ർ​​​​ഹ​​​​മാ​​​​യ സേ​​​​വ​​​​നം ന​​​​ട​​​​ത്തി. വി​​​​ൻ​​​​സെ​​​​ൻ​​​​ഷ്യ​​​​ൻ സ​​​​ഭ​​​​യു​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജ​​​​ന​​​​റ​​​​ൽ കൗ​​​​ൺ​​​​സി​​​​ല​​​​റും തൊ​​​​ടു​​​​പു​​​​ഴ, കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് ഡി ​​​​പോ​​​​ൾ സ്കൂ​​​​ളു​​​​ക​​​​ളു​​​​ടെ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലും ആ​​​​യി​​​​രു​​​​ന്നു. ഗാ​​​​ന്ധി​​​​ജി പീ​​​​സ് പു​​​​ര​​​​സ്കാ​​​​ര​​​​മ​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തെ തേ​​​​ടി​​​​യെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group