സീറോമലബാർ ആരാധനക്രമ കമ്മീഷൻ ഏർപ്പെടുത്തിയ ‘പൗരസ്ത്യരത്നം’ അവാർഡിനു സി.എം.ഐ. സമർപ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ വർഗീസ് പാത്തികുളങ്ങര അർഹനായി.
സീറോ മലബാർ സഭയുടെ
തനതായ പൗരസ്ത്യ പാരമ്പര്യങ്ങൾ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകൾ നല്കാൻ ഫാ. വർഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് മാർ റാഫേൽ
നൽകിക്കൊണ്ട് പറഞ്ഞു.
തലശ്ശേരി അതിരൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ ദീർഘകാലം ആരാധനക്രമ പ്രൊഫസറും ആയിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ് “പൗരസ്ത്യരത്നം” അവാർഡ്.
സീറോമലബാർ ആരാധനക്രമ കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഫാ. ജിഫി മേക്കാട്ടുകുളം എന്നിവരായിരുന്നു അവാർഡ് നിർണ്ണയ കമ്മിറ്റി അംഗങ്ങൾ.
പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയിൽ ഏതെങ്കിലും തലത്തിൽ സംഭാവനകൾ നൽകിയവരെയാണ് അവാർഡിനായി പരിഗണിച്ചത്.