ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഫാ. വര്‍ഗീസ് വിനയാനന്ദയെ മാര്‍പാപ്പ നിയമിച്ചു.

മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ ഗുഡ്ഗാവ് സെന്റ് ജോണ്‍ ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി ഫാ. വര്‍ഗീസ് വിനയാനന്ദ് ഓഐസിയെ മാര്‍പാപ്പ നിയമിച്ചു.ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് ഒരു അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നുള്ള മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ നിര്‍ദേശത്തെ തുടർന്നാണ് നിയമനം.പുതിയ രൂപതാധ്യക്ഷനെ നിയമിക്കുന്നതു വരെയുള്ള കാലയളവില്‍ ഭദ്രാസനത്തിന്റെ ശുശ്രൂഷകള്‍ക്ക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നേതൃത്വം നല്‍കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group