മാർപാപ്പയ്ക്ക് ആശംസകളുമായി കുരുന്നുകൾ.

വത്തിക്കാൻ സിറ്റി : കുടൽമാറ്റ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് സ്നേഹ സന്ദേശം അയച്ചുകൊണ്ടുള്ള കുട്ടികളുടെ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.
മാർപാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനായ റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ ഓങ്കോളജി, ശിശുരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾ മാർപാപ്പയ്ക്ക് അയച്ച സന്ദേശമാണ്
ബാംബിനോ ഗെസ് പീഡിയാട്രിക് ഹോസ്പിറ്റലിന്റെ ഫെയ്സ്ബുക്ക് ട്വിറ്റർ
അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഗിയൂലിയ എന്ന ക്യാൻസർ ബാധിതയായ പെൺകുട്ടി അയച്ച സന്ദേശമാണ് വൈകാരിക നിർഭരമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
“പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രാർത്ഥിക്കാൻ തോന്നുന്നു , എനിക്ക് അസുഖമുള്ളപ്പോൾ നിങ്ങളുടേത് പോലെ.” വാക്കുകൾക്കൊപ്പം 8 ചെറിയ ചുവന്ന ഹൃദയങ്ങളാണ് ഉള്ളത് അത് വാക്കുകൾ പ്രകടിപ്പിക്കുന്നതിനേക്കാൾ വളരെയധികം ആഴത്തിൽ സ്പർശിക്കുന്നതാണ്. മറ്റൊരു സന്ദേശം ഇങ്ങനെയായിരുന്നു “പ്രിയ പാപ്പാ , ഞങ്ങളെ കാണാൻ വരൂ. ആശുപത്രിയിലെ ഗെയിം റൂമിലെ എല്ലാ കുട്ടികളും നിങ്ങളെ കാത്തിരിക്കുന്നു. ”
വളരെ വൈകാരികമായ ചിത്ര സന്ദേശങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group