ക്രിസ്തുവിനെ അനുഗമിക്കാൻ ലോകമെമ്പാടുമുള്ള യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.

വത്തിക്കാൻ സിറ്റി:ക്രിസ്തുവിനെ അനുഗമിക്കാൻ ലോകമെമ്പാടുമുള്ള യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.വിശ്വപ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര യുവജന സംഗമമായ ‘മ്‌ളാഡിഫെസ്റ്റി’നെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിലാണ് യുവജനങ്ങളോട് ക്രിസ്തുവിനെ സധൈര്യം അനുകരിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തത്.ധനവാനായ യുവാവ് ഈശോയോട് ചോദിക്കുന്ന, ‘നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നന്മ ചെയ്യണം,’ എന്ന തിരുവചനമാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. പ്രസ്തുത വചനഭാഗത്തെ ആസ്പദമാക്കിയായിരുന്നു മാർപാപ്പയുടെ സന്ദേശം. ‘മ്‌ളാഡിഫെസ്റ്റ്’ യഥാർത്ഥത്തിൽ യേശുക്രിസ്തുവുമായുള്ള കണ്ടുമുട്ടലുമാണ്. സുവിശേഷത്തിൽ പേരു പറയാത്തതും എന്നാൽ നമുക്കറിയാവുന്ന ആ യുവാവ് സംഗമത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും പ്രതീകമാണെന്നും പറഞ്ഞ മാർപാപ്പ യേശുവിനെ അനുഗമിക്കുന്നത് ഒരു നഷ്ടമല്ല, അത് കണക്കാക്കാൻ സാധിക്കാത്ത നേട്ടമാണെന്ന് യുവജനങ്ങളെ ഓർമിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group