മാർപാപ്പയെ സന്ദർശിച്ച് പാലസ്തീൻ പ്രസിഡന്റ്..

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പായെ പാലസ്തീൻ പ്രസിഡന്റ് മഹമൂദ് അബാസ് സന്ദർശിച്ചു.

അപ്പസ്തോലിക കൊട്ടാരത്തിൽവെച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ ഇസ്രായേലുമായുള്ള സംവാദം പുനരാരംഭിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഇരുനേതാക്കളും തമ്മിൽ ചർച്ച നടത്തി.പ്രസിഡന്റ് അബാസുമായുള്ള ഫ്രാൻസിസ് മാർപാപ്പായുടെ ആറാമത് കൂടിക്കാഴ്ചയായിരുന്നു ഇത്.

ഇസ്രായേലും പാലസ്തീനും തമ്മിലുളള സമാധാനപരമായ ചർച്ചകൾക്കും അനുരഞ്ജനത്തിനും പൂർണ്ണ പിന്തുണയാണ് പരിശുദ്ധ സിംഹാസനം നല്കുന്നത്.മാർപാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ,ആർച്ച് ബിഷപ് പോൾ ഗല്ലഗെറുമായുംഅബാസ് ചർച്ച നടത്തി.ജെറുസലേം സമാധാനത്തിന്റെ കേന്ദ്രമാകണമെന്നും അതൊരിക്കലും സംഘർഷഭൂമിയായിത്തീരരുതെന്നുo വിശുദ്ധനഗരം മൂന്നു മതങ്ങളുടെയും സംഗമസ്ഥലമായി സംരക്ഷിക്കപ്പെടണമെന്നും കൂടിക്കാഴ്ചയെ തുടർന്ന് വത്തിക്കാൻ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group