ഹൃദയത്തിലും ആത്മാവിലും ക്രിസ്തുവിനെ വഹിക്കുക : ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ സിറ്റി, കത്തോലിക്കർ, അവരുടെ മാമ്മോദിസായുടെ  യോഗ്യതയാൽ, മനുഷ്യജീവിതത്തിലും ചരിത്രത്തിലും ദൈവത്തിനു പ്രഥമസ്ഥാനം ഉറപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഒക്ടോബർ 18-ലെ തന്റെ പ്രതിവാര  പ്രസംഗത്തിൽ മാർപ്പാപ്പ വിശദീകരിച്ചു: “നികുതി അടയ്ക്കുക എന്നത് പൗരന്മാരുടെ കടമയാണ്, ഭരണകൂടത്തിന്റെ ന്യായമായ നിയമങ്ങൾ പാലിക്കുന്നതുപോലെ. മനുഷ്യജീവിതത്തിലും ചരിത്രത്തിലും ദൈവത്തിന്റെ പ്രാഥമികത സ്ഥിരീകരിക്കേണ്ടത് അത്യാവശ്യമാണ്, ദൈവത്തിനുള്ള അവകാശത്തെ മാനിക്കുന്നു. ”
“അതിനാൽ സഭയുടെയും ക്രിസ്ത്യാനികളുടെയും ധൗത്യമെന്നു പറയുന്നത് , ഈ കാലഘട്ടത്തിൽ  യുവതി -യുവാക്കന്മാർക്കു മുന്നിൽ ക്രിസ്തുവിനെ പറ്റി പ്രഘോഷിക്കുകയും അവനു സാക്ഷ്യം വഹിക്കുകയും ചെയ്യുക എന്നതാണ്.  
ലാറ്റിൻ ഭാഷയിൽ “കർത്താവിന്റെ മാലാഖ “എന്ന പ്രാർത്ഥനക്കു മുൻപ് അന്നത്തെ സുവിശേഷത്തിന്റെ വിചിന്തനം വിശുദ്ധ മത്തായുടെ സുവിശേഷത്തിൽ നിന്ന് ഫ്രാൻസിസ് പാപ്പാ തീർത്ഥാടകാർക്ക് നൽകി. സീസ്സറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമാണോ അല്ലയോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ക്രിസ്തുവിനെ വാക്കിൽ കുടുക്കാൻ ശ്രമിക്കുന്ന  ഫരിസേയരെയാണ് ഈ വചന ഭാഗത്തു നാം കാണുന്നത്.” അവരുടെ കൗശലം മനസ്സിലാക്കി യേശു മറുപടി പറഞ്ഞു: കപടവിശ്വാസികളേ, നിങ്ങൾ എന്തിനാണെന്നു എന്നെ പരീക്ഷിക്കുന്നത്?  നികുതിക്കുള്ള   നാണയം എന്നെ കാണിക്കുക.യേശു ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്?  സീസറിൻേറത് എന്ന് അവർ പറഞ്ഞു. അവൻ അരുളിച്ചെയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. ” [മത്തായി 22 : 18 – 21]” പാപ്പാ കൂട്ടിച്ചേർത്തു , ” സീസ്സറിനുള്ളത് സീസ്സറിനു കൊടുക്കണമെന്നാണ് ക്രിസ്തു പറയുന്നത്. കാരണം നാണയത്തിലുള്ള രൂപം സീസറിന്റേതാണ്. എന്നാൽ ഇതിലെല്ലാം ഉപരിയായി ഓരോ വ്യക്തിയും അവന്റെ ഉള്ളിൽ മറ്റൊരു രൂപം വഹിക്കുന്നുണ്ട്. അത് നമ്മുടെ ഹൃദയത്തിലും  ആത്മാവിലുമാണ് അത് ദൈവത്തിന്റേതാണ്. അതിനാൽ അവനു വേണ്ടിയാണ് അവനു വേണ്ടി മാത്രമാണ് ഓരോ വ്യക്തിയും തങ്ങളുടെ നിലനിൽപ്പും ജീവിതവും സമർപ്പിക്കേണ്ടത്. എല്ലാ കാലഘട്ടത്തിലെയും വിശ്വാസികളുടെയും ഇന്ന് നമ്മുടെയും ദൗത്യം സമൂഹത്തിൽ സുവിശേഷത്താലും പരിശുദ്ധാത്മാവിന്റെ ജീവരക്തത്താലും പ്രചോദനമേകുന്ന ജീവിക്കുന്ന സാക്ഷ്യമായി മാറുക എന്നതാണ്. എളിമയും ആത്മധൈര്യവും ആവശ്യമാണ്. പരിശുദ്ധ അമ്മ നമ്മെ എല്ലാവരെയും എല്ലാ കപടതകളിൽ നിന്നും സംരക്ഷിക്കട്ടെയെന്നും. സത്യസന്ധരും കർമ്മധീരതയുമുള്ള  പൗരന്മാരായി തീരുവാൻ സഹായിക്കട്ടെയെന്ന പ്രാര്ഥനയോടെയാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്. കർത്താവിന്റെ മാലാഖ എന്ന പ്രാർത്ഥനക്കു ശേഷം ലോക മിഷൻ ദിനാചരണത്തെക്കുറിച്ചു പാപ്പാ സൂചിപ്പിച്ചു. “ഇതാ ഞാൻ എന്നെ  അയച്ചാലും” എന്നതാണ് ഈ വർഷത്തെ മിഷൻ സന്ദേശം.